ചാലക്കുടി: മുരിങ്ങൂരിൽ പാലത്തുഴി പാലത്തിന് സമീപത്തെ കൽവെർട്ടിനിടയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ സൂചനയൊന്നും ലഭിച്ചില്ല. സമീപ പ്രദേശത്തെ കാണാതായ ചില വ്യക്തികളുടെ ബന്ധുക്കൾ എത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. അസ്ഥികൂടം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ്. പോസ്റ്റുമോർട്ടവും മറ്റ് നടപടികളും ഇനിയും നടത്തിയിട്ടില്ല. ബന്ധുക്കൾ ആരെങ്കിലും വരുന്നത് കാത്ത് മൂന്ന് ദിവസം സൂക്ഷിക്കും. അതിന് ശേഷം നടപടി ആരംഭിക്കും.
വ്യാഴാഴ്ച വൈകീട്ടോടെയാണ് മുരിങ്ങൂർ ഏഴാറ്റുമുഖം റോഡിൽ പാലത്തുഴിപാലത്തിന് തൊട്ട് സമീപത്തെ കൾവെർട്ടിനടിയിൽ അസ്ഥികൂടം കണ്ടെത്തിയത്. ഇത് പുരുഷന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വസ്ത്രത്തിന്റെ ഭാഗങ്ങൾ അതിനോട് ചേർന്ന് കണ്ടെത്തിയിരുന്നു.
പാന്റും അടിവസ്ത്രത്തിന്റെ വീതി കൂടിയ അലാസ്റ്റിക് ഭാഗവും ചെരിപ്പും ആണ് അതോടൊപ്പം കണ്ടുകിട്ടിയത്. പ്രദേശത്ത് കാണാതായവരുടെ ബന്ധുക്കളെ വിളിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും വ്യക്തത ലഭിച്ചില്ല.
രണ്ട് വർഷം മുമ്പ് ദുരൂഹമായ സാഹചര്യത്തിൽ കാണാതായ ദലിളിത് ആക്ടിവിസ്റ്റിന്റെയാകാം അസ്ഥികൂടമെന്ന സംശയം ഉയരുന്നുണ്ട്. എന്നാൽ ഇദ്ദേഹത്തിന്റെ ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടില്ല. 2021 ഡിസംബർ 30 ന് ആണ് ഇദ്ദേഹത്തെ കാണാതായത്. കാണാതായ സംഭവത്തിൽ ബന്ധുക്കൾ കൊരട്ടി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.