മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ച മൃതദേഹം വിഴിഞ്ഞം സ്വദേശിയുടേത്

ചാവക്കാട്: ബോട്ടുകാരുടെ മത്സ്യബന്ധന വലയിൽ ലഭിച്ച മൃതദേഹം തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു. വിഴിഞ്ഞം സ്വദേശി അബ്ദുൽ ഹസന്റെ (55) മൃതദേഹമാണ് തിരിച്ചറിഞ്ഞത്. കടപ്പുറം മുനക്കക്കടവിൽ നിന്ന് മത്സ്യബന്ധനത്തിനിറങ്ങിയ പൊളളക്കായി ഖാദറിന്റെ ഉടമസ്ഥതയിലെ നൂറുൽ ഹുദ എന്ന ബോട്ടിലെ തൊഴിലാളികൾക്കാണ് മൃതദേഹം ലഭിച്ചത്.

മൃതദേഹവുമായി ബോട്ടുകാർ കരയിലെത്തിയ ശേഷം ചൊവ്വാഴ്ച്ച രാവിലെയാണ് കാണാതായ അബ്ദുൽ ഹസന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.

ഹസൻ ജോലി ചെയ്ത വള്ളത്തിൽനിന്ന് പൊന്നാനി ഭാഗത്ത് വെച്ച് തെറിച്ച് വീഴുകയായിരുന്നു. താനൂർ ഭാഗത്ത് നിന്ന് മത്സ്യബന്ധനം കഴിഞ്ഞ് ചേറ്റുവ ഹാർബറിലേക്ക് പോകുന്നതിനിടെയായിരുന്നു ഇത്.

അബ്ദുൽ ഹസനെ കാണാതായതിനെ തുടർന്ന് വള്ളക്കാർ കടലിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് മുനക്കടവിൽ നിന്നുള്ള ബോട്ടുകാരുടെ വലയിൽ മൃതദേഹം കുടുങ്ങിയത്. ചാവക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലെത്തിച്ച മൃതദേഹം ഹസന്‍റെ സുഹൃത്തുക്കൾ തിരിച്ചറിയുകയായിരുന്നു.

Tags:    
News Summary - Dead Body Found By Fishermen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.