ദേശീയ പാതയിൽ മറിഞ്ഞ ലോറി
ചാവക്കാട്: ദേശീയപാത 66 മണത്തലയിൽ ബേബി റോഡിന് സമീപം ഇരുമ്പ് പൈപ്പുകൾ കയറ്റിവന്ന ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. കർണാടകയിൽനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ 2.30 നായിരുന്നു അപകടം.
റോഡരികിലെ കുഴിയിൽ ചാടിയ ലോറി നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ലോറിക്കുള്ളിൽ കുടുങ്ങിയാണ് ഡ്രൈവർക്ക് പരിക്കേറ്റത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് മണത്തല പള്ളിക്ക് മുൻവശം മരം കയറ്റി വന്ന ലോറി മറിഞ്ഞിരുന്നു. ദേശീയപാത നിർമാണത്തിന്റെ പ്രവൃത്തികൾ നടക്കുന്നതിനാൽ റോഡിന്റെ വശങ്ങളിൽ കുണ്ടും കുഴികളും മൂടാതെ കിടക്കുന്നതാണ് അപകടങ്ങൾക്ക് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.