മാ​സ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ മ​ത്സ്യ​ഭ​വ​ൻ

ക​ട​പ്പു​റം മ​ത്സ്യഭ​വ​ൻ അ​ട​ച്ചി​ട്ട് മാ​സ​ങ്ങ​ൾ

ചാ​വ​ക്കാ​ട്: ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഏ​ക ആ​ശ്ര​യ​മാ​യ മ​ത്സ്യ​ഭ​വ​ൻ അ​ട​ഞ്ഞു കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ളാ​യി. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ളു​മാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ നെ​ട്ടോ​ട്ട​ത്തി​ൽ. നി​ര​വ​ധി ത​വ​ണ പ​രാ​തി അ​റി​യി​ച്ചി​ട്ടും അ​ധി​കൃ​ത​ർ അ​ലം​ഭാ​വ​ത്തി​ലെ​ന്ന് ആ​ക്ഷേ​പം.

വി​വി​ധ അ​പേ​ക്ഷ​ക​ളു​മാ​യെ​ത്തു​ന്ന ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ചാ​വ​ക്കാ​ട്, എ​ങ്ങ​ണ്ടി​യൂ​ർ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഓ​ഫി​സു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്.

മ​ത്സ്യ​ഭ​വ​ൻ അ​ട​ഞ്ഞു കി​ട​ക്കു​ന്ന​തു മൂ​ലം ഓ​ഫി​സും പ​രി​സ​ര​വും കാ​ടു പി​ടി​ച്ചു കി​ട​ക്കു​ക​യാ​ണ്. ഓ​ഫി​സ് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. അ​ധി​കൃ​ത​ർ അ​ലം​ഭാ​വം തു​ട​രു​ക​യാ​ണെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

അ​ഞ്ച​ങ്ങാ​ടി സി.​എ​ച്ച് സൗ​ധ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ യൂ​ത്ത് ലീ​ഗ് ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​എ. അ​ഷ്ക​ർ അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ ആ​സി​ഫ് വാ​ഫി, ആ​രി​ഫ് വ​ട്ടേ​ക്കാ​ട്, റം​ഷാ​ദ് കാ​ട്ടി​ൽ, അ​ലി പു​ളി​ഞ്ചോ​ട്, ഷാ​ജ​ഹാ​ൻ അ​ഞ്ച​ങ്ങാ​ടി, അ​ഡ്വ​ക്ക​റ്റ് മു​ഹ​മ്മ​ദ് നാ​സി​ഫ്, ഫൈ​സ​ൽ ആ​ശു​പ​ത്രി​പ്പ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ലി അ​ഞ്ച​ങ്ങാ​ടി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷ​ബീ​ർ പു​തി​യ​ങ്ങാ​ടി ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - Matsya Bhavan has been closed for months.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.