Kabani Water Supply,

ക​ബ​നി ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​ൻ നി​ർ​മാ​ണ പ്ര​വൃ​ത്തി

ദേ​ശീ​യ​പാ​ത വി​ക​സ​നം; കു​ടി​വെ​ള്ളം മു​ട​ങ്ങി​യാ​ല്‍ ക​ര്‍ശ​ന ന​ട​പ​ടി

ചാ​വ​ക്കാ​ട്: ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ടാ​ല്‍ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ജ​ല അ​തോ​റി​റ്റി​ക്ക് നി​ർ​ദേ​ശം. ഒ​രു​മ​ന​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ളം പു​നഃ​സ്ഥാ​പി​ക്കു​ന്ന​ത് വ​രെ ദേ​ശീ​യ​പാ​ത നി​ർ​മാ​ണ പ്ര​വ​ര്‍ത്ത​നം നി​ര്‍ത്തി​വെ​ക്കാ​നും ജി​ല്ല ക​ല​ക്ട​ര്‍ക്ക് ക​ത്ത് ന​ല്‍കാ​നും എ​ന്‍.​കെ. അ​ക്ബ​ർ എം.​എ​ൽ.​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൈ​പ്പു​ക​ള്‍ പൊ​ട്ടു​ന്ന​ത് മൂ​ലം കു​ടി​വെ​ള്ളം ത​ട​സ്സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എം.​എ​ൽ.​എ യോ​ഗം വി​ളി​ച്ച​ത്. ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, ജ​ല അ​തോ​റി​റ്റി, നാ​ഷ​ന​ല്‍ ഹൈ​വേ അ​തോ​റി​റ്റി, ക​രാ​ര്‍ ക​മ്പ​നി പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഏ​ങ്ങ​ണ്ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് മാ​റ്റി സ്ഥാ​പി​ച്ച പൈ​പ്പ് ലൈ​നു​ക​ളി​ല്‍ ഇ​ന്‍റ​ര്‍ക​ണ​ക്ഷ​ന്‍ ന​ല്‍ക​ല്‍ ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ പൂ​ര്‍ത്തീ​ക​രി​ക്കാ​മെ​ന്ന് ദേ​ശീ​യ പാ​ത അ​തോ​റി​റ്റി യോ​ഗ​ത്തെ അ​റി​യി​ച്ചു.

ഏ​ങ്ങ​ണ്ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് പൈ​പ്പ് ലൈ​ൻ പ്ര​വ​ര്‍ത്തി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ച ശേ​ഷം മാ​ത്രം കാ​ന നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ളം ത​ട​സ്സ​പ്പെ​ട്ട കാ​ര്യ​വും തെ​രു​വ് വി​ള​ക്കു​ക​ള്‍ ക​ത്താ​ത്ത കാ​ര്യ​വും ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്സ​ൻ ഷീ​ജ പ്ര​ശാ​ന്ത് യോ​ഗ​ത്തെ അ​റി​യി​ച്ചു.

ഒ​രു​മ​ന​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തും ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തും ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ലും ടാ​ങ്ക​ര്‍ ലോ​റി വ​ഴി കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്താ​ൻ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ദേ​ശീ​യ​പാ​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എം.​എ​ല്‍.​എ നി​ർ​ദേ​ശം ന​ല്‍കി. ഇ​ക്കാ​ര്യം കാ​ണി​ച്ച് ജി​ല്ല ക​ല​ക്ട​ര്‍ക്ക് ക​ത്ത് ന​ല്‍കാ​നും തീ​രു​മാ​ന​മാ​യി. ഏ​ങ്ങ​ണ്ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സു​രേ​ഷ്, ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കാ​ഞ്ച​ന മൂ​ക്ക​ന്‍, വാ​ട്ട​ര്‍ അ​തോ​റി​റ്റി എ​ക്സി.​എ​ൻ​ജി​നീ​യ​ര്‍മാ​രാ​യ പി. ​രേ​ഖ, വി​ന്നി​പോ​ള്‍, ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി പ്ര​തി​നി​ധി സി. ​രാ​ജേ​ഷ്, വി​വി​ധ വ​കു​പ്പ് ഉ​ദ്യാേ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - National highway development;Strict action in case of water supply failure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.