സ​ജീ​വ്

പോക്സോ കേസ്; 130 വർഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട പ്രതിക്ക് മറ്റൊരു കേസിൽ 110 വർഷം കഠിന തടവ്

ചാ​വ​ക്കാ​ട്: 10 വ​യ​സ്സു​കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ 130 വ​ർ​ഷം ക​ഠി​ന ത​ട​വും 8.75 ല​ക്ഷം പി​ഴ​യും ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി​ക്ക് 11 കാ​ര​നെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 110 വ​ർ​ഷം ക​ഠി​ന ത​ട​വും 7.75 ല​ക്ഷം പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.

ഒ​രു​മ​ന​യൂ​ർ മു​ത്ത​മ്മാ​വ് മാ​ങ്ങാ​ടി വീ​ട്ടി​ൽ സ​ജീ​വ​നെ​യാ​ണ് (52) ചാ​വ​ക്കാ​ട് അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി അ​ൻ​യാ​സ് ത​യ്യി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി ശി​ക്ഷ വി​ധി​ച്ച​ത്. 8.75 ല​ക്ഷം പി​ഴ അ​ട​ക്കാ​ത്ത പ​ക്ഷം 35 മാ​സ​വും ര​ണ്ടാ​മ​ത്തെ കേ​സി​ലെ 7.75 ല​ക്ഷം രൂ​പ പി​ഴ അ​ട​ക്കാ​ഞ്ഞാ​ൽ 31 മാ​സ​വും അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ജി​ല്ല ലീ​ഗ​ൽ സ​ർ​വി​സ് അ​തോ​റി​റ്റി​യോ​ട് കു​ട്ടി​ക​ൾ​ക്ക് നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും പ്ര​തി​യി​ൽ നി​ന്ന് പി​ഴ ഈ​ടാ​ക്കു​ന്ന പ​ക്ഷം പി​ഴ തു​ക കു​ട്ടി​ക​ൾ​ക്ക് ന​ൽ​കാ​നും കോ​ട​തി വി​ധി​ച്ചു.

2023 ഏ​പ്രി​ലി​ലാ​ണ് സം​ഭ​വം. ര​ണ്ട് കു​ട്ടി​ക​ളെ​യും ബൂ​സ്റ്റ് ത​രാ​മെ​ന്നു പ​റ​ഞ്ഞ് വീ​ടി​ന്റെ ടെ​റ​സി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്നും ര​ണ്ടു പേ​ർ​ക്കും കൂ​ടി പ്ര​തി​ഫ​ല​മാ​യി ഒ​രു പാ​ക്ക​റ്റ് ബൂ​സ്റ്റ് ന​ൽ​കി വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ട്ടു എ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്.

പീ​ഡ​ന​ത്തി​ന് മാ​സ​ങ്ങ​ൾ​ക്കു ശേ​ഷം 10 വ​യ​സു​കാ​ര​ന്റെ മാ​താ​വ് കൂ​ട്ടു​കാ​ര​നോ​ട് ചോ​ദി​ച്ച​റി​ഞ്ഞ​തി​ൽ നി​ന്നാ​ണ് ഈ ​കു​ട്ടി​യെ​യും പ്ര​തി പീ​ഡി​പ്പി​ച്ച​താ​യി അ​റി​യു​ന്ന​ത്. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ പൊ​ലീ​സി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ചാ​വ​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ വ​നി​ത സി.​പി.​ഒ എ.​കെ. ഷൗ​ജ​ത്ത് കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി ഹാ​ജ​രാ​ക്കി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്.​ഐ വി.​എം. ഷാ​ജു പ്ര​ഥ​മ വി​വ​ര റി​പ്പോ​ർ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്ത് ആ​ദ്യാ​ന്വേ​ഷ​ണം ന​ട​ത്തി. എ​സ്.​ഐ. സെ​സി​ൽ ക്രി​സ്റ്റ്യ​ൻ രാ​ജ് തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തി. എ​സ്.​എ​ച്ച്.​ഒ വി​പി​ൻ കെ. ​വേ​ണു​ഗോ​പാ​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്ര​വും സ​മ​ർ​പ്പി​ച്ചു.

പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സി​ജു മു​ട്ട​ത്ത്, അ​ഡ്വ. സി. ​നി​ഷ എ​ന്നി​വ​ർ ഹാ​ജ​രാ​യി. സി.​പി.​ഒ​മാ​രാ​യ സി​ന്ധു, പ്ര​സീ​ത എ​ന്നി​വ​ർ കോ​ട​തി ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കാ​നാ​യി പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ച്ചു. 

Tags:    
News Summary - POCSO CASE; The accused, sentenced to 130 years imprisonment, was sentenced to 110 years imprisonment in another case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.