ചെറുതുരുത്തി റെയിൽപാലത്തിൽ ജീവനക്കാർക്ക് നടക്കാൻ പാത നിർമിക്കുന്നു

ചെ​റു​തു​രു​ത്തി​യി​ൽ ഭാ​ര​ത​പ്പു​ഴ​ക്കു കു​റു​കെ​യു​ള്ള റെ​യി​ൽ​പാ​ല​ത്തി​ൽ നി​ർ​മി​ക്കു​ന്ന ന​ട​പ്പാ​ത​. ട്രെ​യി​നി​ൽ​നി​ന്നു​ള്ള ദൃ​ശ്യം

ചെറുതുരുത്തി റെയിൽപാലത്തിൽ ജീവനക്കാർക്ക് നടക്കാൻ പാത നിർമിക്കുന്നു

ചെ​റു​തു​രു​ത്തി: റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ചെ​റു​തു​രു​ത്തി​യി​ൽ ഭാ​ര​ത​പ്പു​ഴ​ക്ക് കു​റു​കെ​യു​ള്ള റെ​യി​ൽ​പാ​ല​ത്തി​ൽ ന​ട​പ്പാ​ത നി​ർ​മി​ക്കു​ന്നു. ന​വം​ബ​ർ ര​ണ്ടി​ന് റെ​യി​ൽ​വേ​യി​ലെ ക​രാ​ർ ജീ​വ​ന​ക്കാ​രാ​യി​രു​ന്ന നാ​ലു​പേ​ർ ഈ ​പാ​ല​ത്തി​ൽ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് പാ​ല​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ത നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ​ക്കും അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ൾ​ക്കും മാ​ത്ര​മേ റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ൽ നി​ർ​മി​ക്കു​ന്ന ന​ട​പ്പാ​ത​യി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി​യു​ള്ളൂ. ന​ട​പ്പാ​ത നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത് പാ​ല​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് ഏ​റെ ആ​ശ്വാ​സം ന​ൽ​കു​ന്ന ന​ട​പ​ടി​യാ​ണ്.

Tags:    
News Summary - constructed for employees to walk on Churuurthi railway bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT