തൃശൂർ: കഴിഞ്ഞ ഇടത് ഭരണസമിതിയുടെ വികസന നേട്ടമായി അവതരിപ്പിച്ച് അയ്യന്തോളിൽ ആരംഭിച്ച ഷീ ലോഡ്ജ് ഇപ്പോൾ സാമൂഹിക വിരുദ്ധരുടെ കേന്ദ്രം. വിവിധ ആവശ്യങ്ങൾക്കായി നഗരത്തിൽ രാത്രിയെത്തുന്ന സ്ത്രീ യാത്രികർക്ക് തുണയാകുന്ന കോർപറേഷന് കീഴിലെ ഷീ ലോഡ്ജ് തുറന്ന് പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ മേയർക്ക് കത്ത് നൽകി.
2019ൽ മന്ത്രി എ.സി. മൊയ്തീനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഒരേ സമയം 50 പേർക്ക് താമസിക്കാവുന്ന ഡോർമെറ്ററി സംവിധാനത്തിലുള്ള ഷീ ലോഡ്ജ് ഒന്നരക്കോടി ഉപയോഗിച്ചാണ് നിർമിച്ചത്.
50 രൂപ മാത്രമാണ് 24 മണിക്കൂറിന് നൽകേണ്ടിയിരുന്നത്. ലോക്ഡൗൺ ഉൾപ്പെടെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നപ്പോഴാണ് അടച്ചിടേണ്ടി വന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
അയ്യന്തോളിലെ അടച്ചിട്ട ഷീ ലോഡ്ജ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.