കയ്പമംഗലം: തകർന്ന കയ്പമംഗലം കാളമുറി ബീച്ച് റോഡ് സഞ്ചാരയോഗ്യമാക്കി സി.പി.എം പ്രവർത്തകർ. കാളമുറി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാളമുറിയിലെ വ്യാപാരികളുടെ സഹകരണത്തോടെയാണ് റോഡ് നന്നാക്കിയത്. കുടിവെള്ള പൈപ്പ് സ്ഥാപിക്കാനാണ് റോഡ് വെട്ടിപ്പൊളിച്ചത്. മഴ പെയ്തതോടെ തകർച്ച കൂടുതലായി. റീ ടാറിങ്ങിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും പണി ആരംഭിക്കാൻ മാസങ്ങളെടുക്കും. സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സി.പി.എമ്മിന്റെ നേതൃത്വത്തിൽ കയ്പമംഗലം പഞ്ചായത്തോഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു.
800 മീറ്ററോളം ഭാഗത്തെ കുഴികളാണ് ക്വാറി വേസ്റ്റ് അടിച്ച് നികത്തിയത്. പ്രദേശത്തെ ഓട്ടോ ഡ്രൈവർമാരും പങ്കാളികളായി. വാർഡ് അംഗം ദേവിക ദാസൻ, ലോക്കൽ സെക്രട്ടറി ടി.വി. സുരേഷ്, ലോക്കൽ കമ്മിറ്റിയംഗം ഐ.എസ്. കാസിം, ബ്രാഞ്ച് സെക്രട്ടറി രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.