അതിരപ്പിള്ളി: ചാലക്കുടിപ്പുഴക്ക് മുകളിലെ ഷോളയാർ, പെരിങ്ങൽകുത്ത് അടക്കം ഭൂരിഭാഗം ഡാമുകളും റെഡ് അലർട്ടിൽ. തമിഴ്നാട് ഷോളയാർ, പറമ്പിക്കുളം, തൂണക്കടവ്, പെരുവാരിപ്പള്ളം തുടങ്ങിയ ഡാമുകളെല്ലാം പൂർണ സംഭരണ ശേഷിയോട് അടുക്കുകയാണ്.
മഴ കനത്താൽ ഇവ തുറക്കാനുള്ള സാധ്യത ഏറെയാണ്. എന്നാൽ ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് താഴ്ന്ന് കിടക്കുകയാണ്.കരാർ പ്രകാരം സെപ്റ്റംബർ ഒന്നിന് മുമ്പ് കേരള ഷോളയാർ നിറക്കണമെന്ന കരാർ ഉള്ളതുകൊണ്ട് തമിഴ്നാട് വെള്ളം തുറന്നിട്ടതാണ് ഷോളയർ ഡാമിലെ ജലനിരപ്പ് ഉയരാൻ കാരണം. എന്നാൽ, ഈ മേഖലയിൽ മഴ കാര്യമായി പെയ്യുന്നില്ല. ഈ സീസണിൽ പെരിങ്ങൽക്കുത്ത് ഡാമിെൻറ സ്ലൂയിസ് വാൽവ് അടക്കം പല തവണ തുറന്നിരുന്നു. എന്നാൽ ഷോളയാർ ഡാം ഇതു വരെ തുറന്നിട്ടില്ല. കഴിഞ്ഞ വർഷവും ഡാം തുറന്നിരുന്നില്ല. വരും ദിവസങ്ങളിൽ മഴ ശക്തമായേക്കുമെന്ന സൂചനയുണ്ട്.
ഇതേ തുടർന്ന് ഷോളയാർ ഡാമിൽ വൈദ്യുതോൽപാദനം രാത്രിയും പകലും പൂർണമായ തോതിൽ നടത്താനുള്ള തീരുമാനത്തിലാണ് അധികൃതർ. കാലാവസ്ഥ സൂചനപ്രകാരം അടുത്ത ദിവസങ്ങളിൽ ശക്തമായ മഴ സാധ്യതയാണ് ഉള്ളത്.തമിഴ്നാട് ഷോളയാറിൽ 98.72ശതമാനം, കേരള ഷോളയാറിൽ 96.58, പറമ്പിക്കുളത്ത് 96.31, തൂണക്കടവ് 97.81, പെരുവാരിപ്പള്ളം 97.43ശതമാനം എന്നിങ്ങനെയാണ് ഡാമുകളിലെ കഴിഞ്ഞ ദിവസത്തെ വെള്ളത്തിെൻറ അളവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.