പ്രാ​ദേ​ശി​ക കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്കാ​യി ക​യ്പ​മം​ഗ​ലം മ​ണ്ഡ​ലം

കൊ​ടു​ങ്ങ​ല്ലൂ​ർ: കു​ടി​വെ​ള്ള ക്ഷാ​മം വി​ട്ടൊ​ഴി​യാ​ത്ത ക​യ്പ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ പ്രാ​ദേ​ശി​ക കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ ആ​ലോ​ച​ന.

ഈ​യി​ടെ ശ്രീ​നാ​രാ​യ​ണ​പു​രം പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലും​പു​റം കു​ടി​വെ​ള്ള കൂ​ട്ടാ​യ്മ​യി​ൽ തു​ട​ക്കം കു​റി​ച്ച ചെ​റു​കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ വി​ജ​യ​വും, എ​ട​തി​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ രാ​മം​കു​ളം, ക​ട​ലാ​യ് കു​ളം ത​ന​ത് പ​ദ്ധ​തി​ക​ളു​ടെ ന​ല്ല രീ​തി​യി​ലു​ള്ള മു​ന്നോ​ട്ട് പോ​ക്കി​ന്റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ.​ടി. ടൈ​സ​ൺ എം.​എ​ൽ.​എ​യും കൂ​ട്ട​രും ചെ​റി​യ പ​ദ്ധ​തി​ക​ളെ കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന​ത്.

നാ​ല് പ​തി​റ്റാ​ണ്ട് മു​മ്പ് ആ​രം​ഭി​ച്ച നാ​ട്ടി​ക ഫ​ർ​ക്ക കു​ടി​വെ​ള്ള പ​ദ്ധ​തി​യെ ആ​ശ്ര​യി​ക്കു​ന്ന തീ​ര​ദേ​ശ​ത്തെ പ​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ഞ്ചും ക​യ്പ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​യാ​ണ്. ക​രു​വ​ന്നൂ​ർ പു​ഴ​യി​ലെ ഇ​ല്ലി​ക്ക​ൽ​നി​ന്ന് പ​മ്പ് ചെ​യ്യു​ന്ന വെ​ള്ളം വെ​ള്ളാ​യ​നി ട്രീ​റ്റ്മെൻറ് പ്ലാ​ൻ​റ് വ​ഴി ശു​ദ്ധീ​ക​രി​ച്ചാ​ണ് തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പ​ദ്ധ​തി കാ​ല​ഹ​ര​ണ​പ്പെ​ട്ട​തോ​ടെ പൈ​പ്പ് പൊ​ട്ട​ലും മ​റ്റു ത​ക​രാ​റു​ക​ളും പ​തി​വാ​ണ്.

20 വ​ർ​ഷ​ത്തേ​ക്ക് വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി​യി​ൽ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണം പ​ത്ത് ഇ​ര​ട്ടി​യി​ലേ​റെ വ​ർ​ധി​ക്കു​ക​യു​മു​ണ്ടാ​യി. ഇ​തോ​ടെ കു​ടി​വെ​ള്ള വി​ത​ര​ണ​വും താ​ളം​തെ​റ്റി. ഇ​തി​നി​ട​യി​ലാ​ണ് പ്രാ​ദേ​ശി​ക കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ മാ​തൃ​ക​യാ​വു​ന്ന​ത്. പൊ​രി ബ​സാ​ർ ക​ല്ലും​പു​റം ചെ​റു​പ​ദ്ധ​തി​യി​ൽ​നി​ന്ന് അ​റു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​യി കു​ടി​വെ​ള്ളം കി​ട്ടു​ന്നു​ണ്ട്.

ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടൊ​പ്പം ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ വി​ഹി​ത​വും യു​വാ​ക്ക​ളു​ടെ സ​ന്ന​ദ്ധ സേ​വ​ന​വും ഉ​ൾ​ച്ചേ​ർ​ന്ന​താ​ണ് ഈ ​ജ​ന​കീ​യ പ​ദ്ധ​തി. ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.  

Tags:    
News Summary - drinking water project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.