തൃശൂർ: മയക്കുമരുന്നായ എം.ഡി.എം.എയും എൽ.എസ്.ഡിയും കൈവശംവെച്ച കേസിലെ പ്രതി കൂർക്കഞ്ചേരി കാഞ്ഞിരങ്ങാടി ഷാ മൻസിലിൽ ഷാഫിയുടെ (28) ജാമ്യാപേക്ഷ തൃശൂർ ജില്ല സെഷൻസ് ജഡ്ജി ഡി. അജിത് കുമാർ തള്ളി.
2021 ഫെബ്രുവരി ആറിനാണ് കേസിനാസ്പദമായ സംഭവം. നഗരത്തിൽ പട്രോളിങ് നടത്തുന്നതിനിെട എം.ജി റോഡിൽ വെച്ചാണ് തൃശൂർ ടൗൺ വെസ്റ്റ് പൊലീസ് പ്രതിയെ പിടികൂടിയത്.
2.20 ഗ്രാം എം.ഡി.എം.എയും 0.0145 എൽ.എസ്.ഡിയുമാണ് പ്രതിയിൽനിന്ന് കണ്ടെടുത്തിരുന്നു. പ്രതി ഫെബ്രുവരി ആറു മുതൽ ജയിലിലാണ്. പ്രോസിക്യൂഷനു വേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.