ഇടപാട്​ രേഖകൾ ഇ.ഡിയു​ടെ പക്കൽ; വിഷയമാക്കാൻ സി.പി.എം

തൃ​ശൂ​ർ: സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ നി​ന്ന് ഫ​യ​ലു​ക​ൾ കൊ​ണ്ടു​പോ​യ ഇ.​ഡി ന​ട​പ​ടി ഇ​ട​പാ​ടു​കാ​രെ വ​ല​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. ക​ള്ള​പ്പ​ണ ഇ​ട​പാ​ട് അ​ന്വേ​ഷ​ണ ഭാ​ഗ​മാ​യി ക​രു​വ​ന്നൂ​ർ, തൃ​ശൂ​ർ, അ​യ്യ​ന്തോ​ൾ ബാ​ങ്കു​ക​ളി​ൽ​നി​ന്ന്​ ആ​യി​ര​ക്ക​ണ​ക്കി​ന് ഫ​യ​ലു​ക​ളാ​ണ് ഇ.​ഡി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ക​മ്പ്യൂ​ട്ട​ർ​വ​ത്​​ക​രി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ഇ​ട​പാ​ട് വി​വ​ര​ങ്ങ​ൾ ഒ​റ്റ ക്ലി​ക്കി​ൽ ല​ഭി​ക്കാ​നും ഷെ​യ​ർ ചെ​യ്യാ​നും ക​ഴി​യും. പ​ക​രം രേ​ഖ​ക​ൾ കൊ​ണ്ടു​പോ​യ​തോ​ടെ പ​ണ​യം വെ​ച്ച സ്വ​ർ​ണ​മെ​ടു​ക്കാ​നും വാ​യ്പ പൂ​ർ​ണ​മാ​യി തി​രി​ച്ച​ട​ക്കാ​നു​മെ​ത്തു​ന്ന​വ​ർ​ക്ക് യ​ഥാ​ർ​ഥ രേ​ഖ​ക​ൾ കൈ​മാ​റാ​നാ​കു​ന്നി​ല്ലെ​ന്ന് ബാ​ങ്കു​കാ​ർ പ​റ​യു​ന്നു. രേ​ഖ​ക​ൾ ഇ.​ഡി കൊ​ണ്ടു​പോ​യ​ത് ഇ​ട​പാ​ടു​കാ​രെ വ​ല​ക്കു​ന്ന​താ​ണെ​ന്ന് തൃ​ശൂ​ർ സ​ഹ​ക​ര​ണ ജോ​യ​ന്‍റ്​ ര​ജി​സ്ട്രാ​ർ ജൂ​ബി ടി. ​കു​ര്യാ​ക്കോ​സും പ​റ​ഞ്ഞു.

ഇ.​ഡി അ​റ​സ്റ്റ് ചെ​യ്ത സ​തീ​ഷ് കു​മാ​റി​ൽ​നി​ന്നും ചോ​ദ്യം ചെ​യ്ത ചി​ല​രി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ തൃ​ശൂ​ർ, അ​യ്യ​ന്തോ​ൾ ബാ​ങ്കു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ന്ന​തും ഫ​യ​ലു​ക​ൾ കൊ​ണ്ടു​പോ​യ​തും. അ​തേ​സ​മ​യം സം​ശ​യ​ക​ര​മാ​യ ഇ​ട​പാ​ടു​ക​ളു​ടെ വി​വ​ര​ങ്ങ​ളും ഫ​യ​ലു​ക​ളു​മാ​ണ് എ​ടു​ത്ത​തെ​ന്നാ​ണ് ഇ.​ഡി വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം പി.​ആ​ർ. അ​ര​വി​ന്ദാ​ക്ഷ​നെ അ​റ​സ്റ്റ് ചെ​യ്ത​ത് വ്യ​ക്ത​മാ​യ സൂ​ച​ന​യാ​ണെ​ന്നാ​ണ് സി.​പി.​എം വി​ല​യി​രു​ത്ത​ൽ. അ​ര​വി​ന്ദാ​ക്ഷ​ൻ മാ​ത്ര​മ​ല്ലെ​ന്നും കേ​സി​ൽ ഇ​നി​യും പ്ര​തി​ക​ൾ ഉ​ണ്ടെ​ന്നു​മാ​ണ് ഇ.​ഡി കോ​ട​തി​യെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​ട്ടു​ള്ള​ത്. ഇ.​ഡി​യു​ടെ തു​ട​ർ ന​ട​പ​ടി എം.​കെ. ക​ണ്ണ​നേ​യും എ.​സി. മൊ​യ്തീ​നെ​യും ല​ക്ഷ്യ​മി​ട്ടാ​ണെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ രാ​ഷ്ടീ​യ​മാ​യി പ്ര​തി​രോ​ധി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് സി.​പി.​എം. ആ​രോ​പ​ണം നേ​രി​ടു​ന്ന​വ​ർ​ക്കൊ​പ്പ​മാ​ണ് പാ​ർ​ട്ടി​യെ​ന്ന ആ​ക്ഷേ​പ​വും നേ​രി​ടേ​ണ്ട​തു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ജി​ല്ല ക​മ്മി​റ്റി യോ​ഗ​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ​യും ബി.​ജെ.​പി​യു​ടെ​യും സ​ഹ​കാ​രി പ​ദ​യാ​ത്ര​ക​ൾ​ക്ക് പ​ക​ര​മാ​യി രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ ജാ​ഥ​ക​ളും വീ​ട് ക​യ​റി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ആ​ലോ​ചി​ച്ചി​ട്ടു​ണ്ട്. ന​ട​പ​ടി​ക​ൾ രാ​ഷ്ടീ​യ വേ​ട്ട​യെ​ന്ന് ആ​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും അ​നു​ഭാ​വി​ക​ളും വി​ശ്വ​സി​ക്കു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ബാ​ങ്കു​ക​ളി​ൽ​നി​ന്നും ഇ.​ഡി ഇ​ട​പാ​ടു​കാ​രു​ടെ രേ​ഖ​ക​ൾ കൊ​ണ്ടു​പോ​യ​ത്​ ആ​യു​ധ​മാ​ക്കാ​ൻ സി.​പി.​എം ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

അക്കൗണ്ട് വിവരങ്ങളിലെ മറുപടി പാളി, അരവിന്ദാക്ഷന് പിടിവീണു

തൃ​ശൂ​ര്‍: ക​രു​വ​ന്നൂ​ര്‍ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സി.​പി.​എം നേ​താ​വ് പി.​ആ​ര്‍. അ​ര​വി​ന്ദാ​ക്ഷ​ൻ നേ​താ​വി​ന്റെ ബി​നാ​മി​യെ​ന്ന നി​ഗ​മ​ന​ത്തി​ൽ ഇ.​ഡി. ക​ള്ള​പ്പ​ണ കേ​സി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ പി. ​സ​തീ​ഷ് കു​മാ​റി​ല്‍നി​ന്നും പി.​പി. കി​ര​ണി​ല്‍നി​ന്നും അ​ര​വി​ന്ദാ​ക്ഷ​ന്‍ കോ​ടി​ക​ൾ കൈ​പ്പ​റ്റി​യ​താ​യാ​ണ് ക​ണ്ടെ​ത്ത​ല്‍.

സി.​പി.​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം മാ​ത്ര​മാ​യ അ​ര​വി​ന്ദാ​ക്ഷ​ന് ഇ​ത്ര​യ​ധി​കം തു​ക എ​ന്തി​ന് ന​ൽ​കി​യെ​ന്ന​താ​ണ് ഇ.​ഡി അ​ന്വേ​ഷി​ക്കു​ന്ന​ത്. മു​ന്‍ മ​ന്ത്രി​യും പാ​ര്‍ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ നേ​താ​വി​ന് വേ​ണ്ടി​യാ​ണ് പ​ണം ഏ​ല്‍പി​ച്ച​തെ​ന്നാ​ണ് സം​ശ​യം.

മു​ന്‍ മ​ന്ത്രി എ.​സി. മൊ​യ്തീ​ന്റെ വി​ശ്വ​സ്ത​നും മു​ന്‍ ഡ്രൈ​വ​റു​മാ​ണ് അ​ര​വി​ന്ദാ​ക്ഷ​ന്‍. സ്റ്റേ​റ്റ് ബാ​ങ്കി​ല്‍ ഒ​രു അ​ക്കൗ​ണ്ട് മാ​ത്ര​മേ​യു​ള്ളൂ​വെ​ന്നാ​ണ് അ​ര​വി​ന്ദാ​ക്ഷ​ന്‍ ഇ.​ഡി​ക്ക് ആ​ദ്യം മൊ​ഴി ന​ല്‍കി​യ​ത്. എ​ന്നാ​ൽ, അ​ര​വി​ന്ദാ​ക്ഷ​ന്റെ പേ​രി​ല്‍ ക​രു​വ​ന്നൂ​ര്‍ ബാ​ങ്കി​ല്‍ 50 ല​ക്ഷ​ത്തി​ന്റെ സ്ഥി​ര നി​ക്ഷേ​പ​വും സി.​പി.​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പെ​രി​ങ്ങ​ണ്ടൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ലും ധ​ന​ല​ക്ഷ്മി ബാ​ങ്കി​ലും അ​ക്കൗ​ണ്ടു​ക​ളു​ണ്ടെ​ന്ന് ഇ.​ഡി ക​ണ്ടെ​ത്തി.

ഈ ​അ​ക്കൗ​ണ്ടു​ക​ളി​ല്‍ ഒ​ന്നാം പ്ര​തി സ​തീ​ഷ് കു​മാ​ര്‍ വ​ന്‍ തു​ക നി​ക്ഷേ​പി​ച്ചി​രു​ന്ന​താ​യും കൂ​ടാ​തെ പ​ണ​മാ​യും വ​ന്‍ തു​ക​ക​ൾ കൈ​മാ​റി​യി​രു​ന്നു​വെ​ന്നു​മാ​ണ് പ​റ​യു​ന്ന​ത്. അ​ര​വി​ന്ദാ​ക്ഷ​ന്റെ ഗ​ള്‍ഫ് യാ​ത്ര വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. പ​ണം ക​ട​ത്ത​ലാ​യി​രു​ന്നോ യാ​ത്ര​യു​ടെ ല​ക്ഷ്യ​മെ​ന്നാ​ണ് സം​ശ​യം.

അ​ര​വി​ന്ദാ​ക്ഷ​നും വ​ട​ക്കാ​ഞ്ചേ​രി​യി​ലെ മ​റ്റൊ​രു കൗ​ണ്‍സി​ല​റാ​യ മ​ധു​വും ചേ​ര്‍ന്ന് ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് ര​ണ്ടാം പ്ര​തി പി.​പി. കി​ര​ണ്‍ മൊ​ഴി ന​ല്‍കി​യി​ട്ടു​ണ്ട്. ക​രു​വ​ന്നൂ​ര്‍ ബാ​ങ്കി​ല്‍നി​ന്ന് ത​ട്ടി​യ 25 കോ​ടി​യി​ൽ 14 കോ​ടി സ​തീ​ഷ്‌​കു​മാ​റി​ന് കൈ​മാ​റി​യെ​ന്ന് സാ​ക്ഷി​മൊ​ഴി​ക​ളു​ണ്ട്. ചോ​ദ്യം​ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം.​കെ. ക​ണ്ണ​ന് സ​തീ​ഷ്കു​മാ​റു​മാ​യും അ​ര​വി​ന്ദാ​ക്ഷ​നു​മാ​യും വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ബ​ന്ധ​മു​ണ്ട്. ഇ​ട​പാ​ടു​ക​ളി​ലെ ക​ണ്ണി​ക​ൾ കൂ​ട്ടി​മു​ട്ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ.​ഡി.

Tags:    
News Summary - ED -Transaction documents -CPM-issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.