representational image 

ഗവ. മെഡിക്കൽ കോളജിൽ പരിശോധന നിരക്ക് കുത്തനെ കൂട്ടി

മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശോധന നിരക്കുകൾ കുത്തനെ കൂട്ടി. വിവിധ ലാബോറട്ടറി, സ്കാനിങ് പരിശോധനകൾക്കാണ് നിരക്ക് വർധിപ്പിച്ചത്. പത്തുമുതൽ 25 ശതമാനം വരെ വർധിപ്പിച്ചിട്ടുണ്ട്. നിരക്ക് വർധന ഞായറാഴ്ച മുതൽ നിലവിൽവന്നു.

സി.ടി സ്കാൻ നിരക്ക് വർധിപ്പിച്ചത് നിർധന രോഗികൾക്ക് വലിയ തിരിച്ചടിയായി. പത്ത് ശതമാനത്തിലേറെ തുക സ്കാൻ നിരക്കിൽ വർധിപ്പിച്ചു. ഈ തുക ബി.പി.എൽ രോഗികളും അടക്കേണ്ടതുണ്ട്. അടുത്തിടെ ആംബുലൻസ് നിരക്ക് 100 ശതമാനത്തിലേറെ വർധിപ്പിച്ചിരുന്നു.

Tags:    
News Summary - Government medical college-treatment rate has been increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.