ഗുരുവായൂർ: ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ഏഴ് ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചതായി നഗരസഭ സെക്രട്ടറി അറിയിച്ചു. ഒമ്പത് ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.
കിഴക്കേ നടയിലെ കൃഷ്ണ ഇൻ, ശരവണഭവൻ, മാഞ്ചിറ റോഡിലെ നമ്പൂതിരീസ് റസ്റ്റോറന്റ്, കൈരളി ജങ്ഷനിലെ വിസ്മയ ടവർ, തൊഴിയൂരിലെ സെവൻ ഡേയ്സ് ഹോട്ടൽസ് ആൻഡ് റസ്റ്റാറന്റ്, ആലിഫ് ഫാമിലി റസ്റ്റാറന്റ്, തമ്പുരാൻപടിയിലെ ലൈഗർ ഫ്യൂഷൻ എന്നിവിടങ്ങളിൽനിന്നാണ് മോശം ഭക്ഷണം പിടിച്ചത്.
സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി. കാർത്തികയുടെ നേതൃത്വത്തിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.സി. രശ്മി, എം.ഡി. റിജേഷ്, എ.ബി. സുജിത് കുമാർ, കെ.എസ്. പ്രദീപ് എന്നിവരാണ് പരിശോധന നടത്തിയത്. സ്ഥാപനങ്ങളിൽനിന്ന് 25,000 രൂപ വീതം പിഴ ഈടാക്കുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.