പൊലീസ് കൺട്രോൾ മുറിയിൽ ​െവച്ച് താലിയും മാലയും വര​െൻറ മാതാവ് പ്രസന്നക്ക് കൈമാറുന്ന സുജിത്ത്

വിവാഹ മുഹൂർത്തത്തിന് തൊട്ടുമുമ്പ് താലിയും മാലയും കാണാനില്ല; രക്ഷകനായി സുജിത്ത്

ഗുരുവായൂര്‍: വിവാഹ മുഹൂർത്തത്തിന് തൊട്ടുമുമ്പ് നോക്കുമ്പോൾ ആറര പവ​െൻറ താലിയും മാലയും കാണാനില്ല. മുഹൂർത്തത്തിൽ താലി ചാർത്താനാവാത്തതി​െൻറയും ആഭരണം നഷ്​ടപ്പെട്ടതി​െൻറയും പ്രയാസത്തിലായി വിവാഹ സംഘം.കാസര്‍കോട് വള്ളിയാലുങ്കല്‍ വീട്ടില്‍ കുഞ്ഞിരാമ​െൻറയും പ്രസന്നയുടെയും മകന്‍ ശ്രീനാഥും പത്തനംതിട്ട കോന്നി കുറാട്ടിയില്‍ ശ്രീകുമാറി​െൻറയും ലതയുടെയും മകള്‍ ശ്രുതിയും തമ്മിലുള്ള വിവാഹമാണ് അഗ്​നിപരീക്ഷയിലൂടെ കടന്നുപോയത്. കുറേ തിരഞ്ഞിട്ടും താലിയും മാലയും കിട്ടാത്തതിനെ തുടർന്ന് മഞ്ഞച്ചരടിൽ ചെറിയ താലിയിട്ട് വിവാഹം നടത്താനുള്ള ഒരുക്കത്തിലായി കുടുംബം.

അപ്പോഴാണ് അമൃതധാരപോലെ പൊലീസി​െൻറ അനൗൺസ്മെൻറ്: 'കൺട്രോൾ റൂമിൽ സ്വർണാഭരണങ്ങളടങ്ങിയ പഴ്സ് കണ്ടുകിട്ടിയിട്ടുണ്ട്'. വിവാഹ സംഘം നേരെ കൺട്രോൾ റൂമിലേക്ക് കുതിച്ചു. അവിടെയെത്തിയപ്പോൾ നഷ്​ടമായ താലിയും മാലയുമായി ഒരു യുവാവ് കൺട്രോൾ റൂമിൽ എത്തിയിരിക്കുന്നു. പാലക്കാട് കമ്പ സ്വദേശി കാരക്കാട് വീട്ടില്‍ അറുമുഖ​െൻറ മകന്‍ സുജിത്താണ് (42) ആ വിവാഹ സംഘത്തിന് ദൈവദൂതനായത്.മേൽപത്തൂര്‍ ഓഡിറ്റോറിയ പരിസരത്തുനിന്നു കളഞ്ഞുകിട്ടിയ പഴ്സ് സുജിത്ത് പൊലീസ് കൺട്രോൾ റൂമിലെ എ.എസ്.ഐ പി. കൃഷ്ണകുമാറിനെ ഏൽപിക്കുകയായിരുന്നു. എ.സി.പി കെ.ജി. സുരേഷ്, സി.ഐ സി. പ്രേമാനന്ദകൃഷ്ണൻ, എസ്.ഐ അറുമുഖൻ എന്നിവരുടെ നിർദേശപ്രകാരം താലിയും മാലയും ഉടൻ വിവാഹ സംഘത്തിന് കൈമാറി.

നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ താലികെട്ടും നടന്നു. ഇലക്ട്രീഷ്യനായ സുജിത്ത് ദർശനത്തിനായാണ് ഗുരുവായൂരിലെത്തിയത്. 85ഓളം വിവാഹങ്ങൾ ഉണ്ടായിരുന്നതിനാൽ വെള്ളിയാഴ്ച ക്ഷേത്രനടയിൽ തിരക്കുണ്ടായിരുന്നു. വര​െൻറ അമ്മയുടെ കൈയിലുണ്ടായിരുന്ന ബാഗിൽ നിന്നാണ് താലിയും മാലയും അടങ്ങുന്ന പഴ്സ് താഴെ വീണത്.



Tags:    
News Summary - The thali and necklace were missing in wedding day; Sujith as the savior

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.