ഗു​രു​വാ​യൂ​രി​ൽ കി​സാ​ൻ സ​ഭ ജി​ല്ല സ​മ്മേ​ള​ന ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ വ​യ​നാ​ട് എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ത്യ​ൻ മൊ​കേ​രി പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം. സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ.

വ​ത്സ​രാ​ജ് സ​മീ​പം

രാഹുലിന്റെ വഞ്ചന വയനാട് തിരിച്ചറിയും -സത്യൻ മൊകേരി

ഗു​രു​വാ​യൂ​ർ: അ​ഞ്ച് വ​ർ​ഷ​വും വ​യ​നാ​ടി​നൊ​പ്പം ഉ​ണ്ടാ​കു​മെ​ന്ന ഉ​റ​പ്പ് പാ​ലി​ക്കാ​തി​രു​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​ഞ്ച​ന വോ​ട്ട​ർ​മാ​ർ തി​രി​ച്ച​റി​യു​മെ​ന്ന് എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ത്യ​ൻ മൊ​കേ​രി. മി​ക​ച്ച മ​റ്റൊ​ന്ന് ല​ഭി​ച്ചാ​ൽ സ​ഹോ​ദ​രി പ്രി​യ​ങ്ക​യും വ​യ​നാ​ടി​നെ കൈ​യൊ​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

ഗു​രു​വാ​യൂ​രി​ൽ കി​സാ​ൻ സ​ഭ ജി​ല്ല സ​മ്മേ​ള​ന ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു സ​ത്യ​ൻ മൊ​കേ​രി. ദേ​ശീ​യ നേ​താ​ക്ക​ൾ ഒ​രു​പാ​ട് പേ​ർ പ​രാ​ജ​യ​പ്പെ​ട്ട ച​രി​ത്ര​മു​ണ്ട്. സാ​ക്ഷാ​ൽ ഇ​ന്ദി​ര ഗാ​ന്ധി​യും രാ​ഹു​ൽ ഗാ​ന്ധി ത​ന്നെ​യും പ​രാ​ജ​യ​പ്പെ​ട്ട ച​രി​ത്ര​മു​ണ്ട്. 2014 ൽ ​താ​ൻ സ്ഥാ​നാ​ർ​ഥി​യാ​യ​പ്പോ​ൾ 20,870 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷം മാ​ത്ര​മാ​ണ് എം.​ഐ. ഷാ​ന​വാ​സി​ന് ല​ഭി​ച്ച​ത്. ഈ ​രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്നാ​ണ് താ​ൻ തു​ട​ങ്ങു​ന്ന​ത്. പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ ത​ക​ർ​ന്ന വ​യ​നാ​ടി​നോ​ട് ബി.​ജെ.​പി കാ​ണി​ച്ച അ​വ​ഗ​ണ​ന ജ​നം മ​റ​ക്കി​ല്ല.

അ​വ​ർ​ക്ക് ഇ​ത്ത​വ​ണ വോ​ട്ട് കു​റ​യും. വ​യ​നാ​ടി​ന്റെ പ്ര​ശ്ന​ങ്ങ​ൾ കാ​ണാ​തെ സു​ൽ​ത്താ​ൻ​ബ​ത്തേ​രി​യു​ടെ പേ​രു​മാ​റ്റ​മൊ​ക്കെ​യാ​ണ് ബി.​ജെ.​പി​ക്ക് പ​റ​യാ​നു​ള്ള​ത്. ഇ​ത് ജ​നം ത​ള്ളും. വ​യ​നാ​ടി​നെ ഇ​ട്ടി​ട്ടു പോ​യ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നി​ല​പാ​ടി​നെ​തി​രെ​യും ജ​നം വി​ധി​യെ​ഴു​തും. വ​യ​നാ​ട്ടി​ൽ ഇ​ട​ത് വി​ജ​യം സു​നി​ശ്ചി​ത​മാ​ണെ​ന്നും മൊ​കേ​രി പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് വ​യ​നാ​ട്ടി​ലേ​ക്ക് പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Wayanad will recognize Rahul's betrayal - Sathyan Mokeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.