തൃശൂർ: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ 2021ല്‍ നടത്താനാവാതിരുന്ന 'ഇറ്റ്ഫോക്ക്' ഉടൻ നടത്താൻ സര്‍ക്കാര്‍ തലത്തില്‍ ഇടപെടുമെന്ന് റവന്യു മന്ത്രി കെ. രാജന്. കേരള സംഗീത നാടക അക്കാദമി അങ്കണത്തില്‍ ഇറ്റ്ഫോക്ക് ഫോട്ടോ പ്രദര്‍ശനോദ്ഘാടനവും 29ന് ആരംഭിക്കുന്ന ഹോപ്പ് ഫെസ്റ്റിെൻറ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പി. ബാലചന്ദ്രന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. അക്കാദമി വൈസ്ചെയര്‍മാൻ സേവ്യര്‍ പുല്‍പ്പാട്ട് ആമുഖഭാഷണം നടത്തി. അക്കാദമി നിര്‍വാഹക സമിതി അംഗങ്ങളായ വിദ്യാധരന് മാസ്റ്റര്‍, വി.ഡി. പ്രേമപ്രസാദ്, അക്കാദമി സെക്രട്ടറി ഡോ. പ്രഭാകരന് പഴശ്ശി എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് തബലവാദകന്‍ റോഷന് ഹാരിസും പോള്‍സണും അണിനിരന്ന 'ഹാര്‍മോണിയസ് എന്‍കോര്‍' സംഗീത പരിപാടിയും അരങ്ങേറി. 2008 മുതല്‍ 2020 വരെയുള്ള ഇറ്റ്ഫോക്കിെൻറ 12 എഡിഷനുകളിലെ അപൂർവ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രദര്‍ശനം ജനുവരി അഞ്ചിന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.