തൃശൂർ: എല്ലാവർക്കും ഇന്റർനെറ്റ് എന്ന സ്വപ്നപദ്ധതി സംസ്ഥാനത്ത് യാഥാർഥ്യമാകുമ്പോൾ ജില്ലയിൽ നൽകിയത് 2667 കണക്ഷനുകൾ. ജില്ലയിൽ 2039 സർക്കാർ സ്ഥാപനങ്ങളിലായി 2009 കണക്ഷനുകൾ നൽകി. 658 വീടുകളിലും കണക്ഷനുകൾ നൽകി. ശേഷിക്കുന്ന കണക്ഷനുകൾ ഈ മാസത്തോടെ പൂർത്തീകരിക്കും. ജില്ലയിൽ ഓരോ നിയോജക മണ്ഡലങ്ങളിലും 100 വീടുകൾ വീതം 1300 കണക്ഷനും 2478 സർക്കാർ സ്ഥാപനങ്ങളിലും കെ-ഫോൺ കണക്ഷൻ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.