അഴീക്കോട്: കടൽയാത്ര സംഘടിപ്പിച്ച് തീരദേശത്ത് വേറിട്ട പ്രചാരണവുമായി എൽ.ഡി.എഫ്. കയ്പമംഗലം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഇ.ടി. ടൈസെൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമായാണ് കടൽയാത്ര സംഘടിപ്പിച്ചത്.
കയ്പമംഗലം കമ്പനിക്കടവിൽ നിന്ന് ആരംഭിച്ച യാത്ര ചെങ്കൊടികളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച നിരവധി ഫൈബർ, ഇൻബോർഡ് വള്ളങ്ങളിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് അഴീക്കോട് ജെട്ടിയിലെത്തിയത്. 19 കിലോമീറ്റർ നീണ്ട കടൽയാത്രക്ക് പത്തിലേറെ കടവുകളിൽ എൽ.ഡി.എഫ് പ്രവർത്തകരും മത്സ്യത്തൊഴിലാളികളും സ്വീകരണമൊരുക്കി. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള നേതാക്കൾ യാത്രയിൽ സ്ഥാനാർഥിക്കൊപ്പം ചേർന്നു.
സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർഥി ഇ.ടി. ടൈസൻ സംസാരിച്ചു. അഴീക്കോട് ജെട്ടിയിലെ ഫിഷ് ലാൻഡിങ് സെൻററിൽ നടന്ന സമാപന യോഗം സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. നൗഷാദ് കറുകപ്പാടത്ത് അധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ പി.എം. അഹമ്മദ്, ടി.കെ. സുധീഷ്, അഡ്വ. ശ്രേയസ്, രഘുനാഥ്, കെ.കെ. അബീദലി, പി.കെ. രവീന്ദ്രൻ, പി.വി. മോഹനൻ, എൻ.ഇ. ഇസ്മയിൽ, അഡ്വ. ജ്യോതി പ്രകാശ്, കെ.എസ്. ജയ, സി.കെ. ഗിരിജ, അഡ്വ. എ.ഡി. സുദർശനൻ, ആർ.കെ. ബേബി എന്നിവർ സംസാരിച്ചു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.