തൃശൂർ: മൂന്ന് പതിറ്റാണ്ടിലേറെയായി ഖത്തറിൽ താമസിക്കുന്ന തൃശൂർ സ്വദേശി കരുൺ (കരുണാകർ) ഇപ്പോൾ ലോകകപ്പ് ഫുട്ബാൾ ആവേശത്തിന്റെ തിരക്കിലാണ്. ഖത്തറിലെ റേഡിയോ ഒലിവ് സുനോ നെറ്റ്വർക്കിന്റെ ലോകകപ്പ് സ്പെഷൽ ഫേസ്ബുക്ക് പരിപാടിയായ 'കിക്കോഫ് വിത്ത് കരുൺ' എന്ന സംപ്രേഷണം ഇതിനകം ജനപ്രിയമായിക്കഴിഞ്ഞു. 10 ദിവസം പിന്നിട്ട പരിപാടി ലോകകപ്പിലെ എട്ട് ഗ്രൂപ്പുകളിലെ 16 ടീമുകളെ പരിചയപ്പെടുത്തുന്നതാണ്.
കൂടാതെ ഖത്തർ ടീമിന്റെ പ്രത്യേക കവറേജും ഉൾകൊള്ളിക്കുന്നുണ്ടെന്ന് കരുൺ പറഞ്ഞു. ദിവസവും റേഡിയോ ഒലിവ് സുനോ ഫേസ്ബുക്ക് വഴിയാണ് സംപ്രേഷണം. കേരളവർമ കോളജിൽ പി.ജി പഠനത്തിന് ശേഷം ഖത്തറിൽ 1990ലാണ് കരുൺ എത്തിയത്. ബിസിനസിൽ സജീവമാകുന്നതോടൊപ്പം സംഗീത മേഖലയിലും സാന്നിധ്യം തെളിയിച്ചു. തൃശൂർ വെസ്റ്റേൺ മ്യൂസിക് ബാൻഡായ നൊമാഡ്സിന്റെ സ്ഥാപക അംഗവും പ്രധാന വോക്കലിസ്റ്റുമാണ്. 2016ലും 2018ലും ഇംഗ്ലണ്ടിലെ ചെൽസിയ ഫൗണ്ടേഷനിലെ യു.ഇ.എഫ്.എ ലൈസൻസുള്ള ബ്രിട്ടിഷ് കോച്ചുമാരെ ഖത്തറിലെത്തിച്ച് കോച്ചിങ് ക്യാമ്പുകൾ സംഘടിപ്പിച്ചതിന് നേതൃത്വം നൽകിയിരുന്നു. ചെൽസി ഫാൻസ് ഖത്തർ ഘടകത്തിലെ അംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.