തൃശൂർ: കരുവന്നൂരിൽ പണം നഷ്ടപ്പെട്ട അവസാനയാൾക്കും തുക തിരിച്ചുകിട്ടുന്നതുവരെ കോൺഗ്രസ് സമരം തുടരുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. നെറികെട്ട കൊള്ളയാണ് നടക്കുന്നത്. ആ കൊള്ളക്ക് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂരിൽനിന്ന് കലക്ടറേറ്റിലേക്ക് നടത്തിയ സഹകരണ സംരക്ഷണ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് ജോസ് വള്ളൂർ, ടി.എൻ. പ്രതാപൻ എം.പി എന്നിവരുടെ നേതൃത്വത്തിലാണ് കരുവന്നൂരിൽനിന്ന് കലക്ടേറ്റിലേക്ക് സഹകരണ സംരക്ഷണ പദയാത്ര നടത്തിയത്. നൂറുകണക്കിന് പ്രവർത്തകർ ജാഥയിൽ അണിനിരന്നു. മഴയെയും വകവെക്കാതെയാണ് തൃശൂരിലേക്ക് മാർച്ച് എത്തിച്ചേർന്നത്.
ഡി.സി.സി പ്രസിഡൻറ് ജോസ് വള്ളൂർ, യു.ഡി.എഫ് ചെയർമാൻ എം.പി. വിൻസന്റ്, രമ്യ ഹരിദാസ് എം.പി, അനിൽ അക്കര, പി.എ. മാധവൻ, ഒ. അബ്ദുറഹ്മാൻ കുട്ടി, സനീഷ് കുമാർ ജോസഫ് എം.എൽ.എ, ഐ.പി. പോൾ, ഷാജി കോടങ്ങണ്ടത്ത്, ടി.ഒ. ജേക്കബ്, രാജേന്ദ്രൻ അരങ്ങത്ത്, ടി.വി. ചന്ദ്രമോഹൻ, എൻ.കെ. സുധീർ, പത്മജ വേണുഗോപാൽ, ടി. നിർമല, സുനിൽ അന്തിക്കാട്, വി.ടി. ബൽറാം, രാജൻ പല്ലൻ തുടങ്ങിയവർ പങ്കെടുത്തു. രാവിലെ കരുവന്നൂരിൽ തട്ടിപ്പിന് ഇരയായി ആത്മഹത്യ ചെയ്തവരുടെ ഓർമ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയാണ് പദയാത്ര ആരംഭിച്ചത്. ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.