മു​ണ്ട​ക​ന്‍ വി​ള​യി​റ​ക്കാ​തെ ത​രി​ശു​കി​ട​ക്കു​ന്ന ചാ​റ്റി​ലാം​പാ​ടം

ചാറ്റിലാംപാടത്തെ കര്‍ഷകര്‍ മുണ്ടകന്‍ കൃഷി ഉപേക്ഷിച്ചു

കൊ​ട​ക​ര: കൃ​ഷി​ക്കാ​വ​ശ്യ​മാ​യ വെ​ള്ളം ല​ഭ്യ​മാ​ക്കാ​ന്‍ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് ന​ട​പ​ടി​യി​ല്ലാ​ത്ത​തി​നെ തു​ട​ര്‍ന്ന് ചാ​റ്റി​ലാം​പാ​ട​ത്തെ ക​ര്‍ഷ​ക​ര്‍ മു​ണ്ട​ക​ന്‍ കൃ​ഷി ഉ​പേ​ക്ഷി​ച്ചു. കൊ​ട​ക​ര, മ​റ്റ​ത്തൂ​ര്‍ കൃ​ഷി​ഭ​വ​നു​ക​ളു​ടെ പ​രി​ധി​യി​ലാ​യി അ​മ്പ​തേ​ക്ക​റോ​ളം വി​സ്തൃ​തി​യി​ല്‍ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന പാ​ട​ശേ​ഖ​രം അ​ര​നൂ​റ്റാ​ണ്ടി​നി​ടെ ആ​ദ്യ​മാ​യാ​ണ് മു​ണ്ട​ക​ന്‍ വി​ള​യി​ല്ലാ​തെ ത​രി​ശു​കി​ട​ക്കു​ന്ന​ത്. ചാ​ല​ക്കു​ടി ജ​ല​സേ​ച​ന പ​ദ്ധ​തി​ക്കു​കീ​ഴി​ലെ വ​ല​തു​ക​ര ക​നാ​ലി​ന്റെ മേ​ച്ചി​റ ഭാ​ഗ​ത്ത് നി​ന്ന് ആ​രം​ഭി​ക്കു​ന്ന ആ​റേ​ശ്വ​രം കാ​വ​നാ​ട് ഉ​പ​ക​നാ​ല്‍ വ​ഴി​യാ​ണ് ചാ​റ്റി​ലാം​പാ​ട​ത്തേ​ക്ക് കൃ​ഷി​ക്കാ​വ​ശ്യ​മാ​യ വെ​ള്ളം എ​ത്തേ​ണ്ട​ത്.

മു​ന്‍കാ​ല​ങ്ങ​ളി​ല്‍ ഈ ​ക​നാ​ല്‍ വ​ഴി യ​ഥേ​ഷ്ടം വെ​ള്ള​മെ​ത്തി​യി​രു​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍ഷ​ങ്ങ​ളാ​യി ക​നാ​ല്‍ വെ​ള്ളം ക​ര്‍ഷ​ക​ര്‍ക്ക് കി​ട്ടാ​ക്ക​നി​യാ​ണ്. 20 ദി​വ​സം കൂ​ടു​മ്പോ​ള്‍ നാ​ലു ദി​വ​സ​ത്തേ​ക്ക് ആ​റേ​ശ്വ​രം കാ​വ​നാ​ട് ഉ​പ​ക​നാ​ലി​ലേ​ക്ക് വെ​ള്ളം തു​റ​ന്നു​വി​ടാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. ഇ​ങ്ങ​നെ വെ​ള്ളം തു​റ​ന്നു​വി​ട്ടാ​ല്‍ ചാ​റ്റി​ലാം​പാ​ട​ത്തേ​ക്ക് വേ​ണ്ട​ത്ര വെ​ള്ളം എ​ത്താ​നി​ട​യി​ല്ലെ​ന്ന​തി​നാ​ലാ​ണ് ഇ​ത്ത​വ​ണ ക​ര്‍ഷ​ക​ര്‍ മു​ണ്ട​ക​ന്‍ കൃ​ഷി​യി​ല്‍ നി​ന്ന് പി​ന്‍മാ​റി​യ​ത്.

ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​വി​ടെ മു​ണ്ട​ക​ന്‍ ഇ​റ​ക്കി​യി​രു​ന്നെ​ങ്കി​ലും ക​നാ​ല്‍വെ​ള്ളം കി​ട്ടാ​ത്തി​നാ​ല്‍ പ​ല ക​ര്‍ഷ​ക​രു​രെ​യും നെ​ല്‍ച്ചെ​ടി​ക​ള്‍ ഉ​ണ​ങ്ങി പോ​യി​രു​ന്നു. ക​തി​രു​വ​ന്ന സ​മ​യ​ത്ത് വെ​ള്ളം കി​ട്ടാ​തെ ക​ന​ത്ത ന​ഷ്ട​മാ​ണ് ക​ര്‍ഷ​ക​ര്‍ നേ​രി​ട്ട​ത്. അ​ടു​ത്ത കാ​ലം വ​രെ ആ​ണ്ടി​ല്‍ മൂ​ന്നു​പൂ​വ് കൃ​ഷി​യി​റ​ക്കി​യി​രു​ന്ന ചാ​റ്റി​ലാം​പാ​ട​ത്ത് മു​ണ്ട​ക​ന്‍ വി​ള ഇ​റ​ക്കാ​താ​യ​തോ​ടെ ഒ​ന്നാം വി​ള​യാ​യ വി​രി​പ്പു​മാ​ത്രം ഇ​റ​ക്കു​ന്ന പാ​ട​ശേ​ഖ​ര​മാ​യി ചാ​റ്റി​ലാം​പാ​ടം മാ​റു​ക​യാ​ണ്.

Tags:    
News Summary - The farmers of Chatilampadam have given up Mundakan cultivation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.