തൃശൂര്‍: പതിനാലാമത് ജില്ല സ്കൂള്‍ ശാസ്ത്രോത്സവം കൊടിയിറങ്ങിയപ്പോൾ 1213 പോയന്റോടെ കൊടുങ്ങല്ലൂര്‍ ഉപജില്ല ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. തൃശൂര്‍ ഈസ്റ്റ് ഉപജില്ല 1202 പോയന്റോടെ രണ്ടാം സ്ഥാനവും ചാലക്കുടി ഉപജില്ല 1159 പോയന്റോടെ മൂന്നാം സ്ഥാനവും നേടി. സ്കൂള്‍ വിഭാഗത്തില്‍ 377 പോയന്റോടെ പനങ്ങാട് എച്ച്.എസ്.എസാണ് ഓവറോള്‍ ചാമ്പ്യന്മാരായത്. മമ്മിയൂര്‍ ലിറ്റില്‍ ഫ്ലവര്‍ സി.ജി.എച്ച്.എസ്.എസ് 302 പോയന്റോടെ രണ്ടാം സ്ഥാനവും ചാലക്കുടി സേക്രട്ട് ഹാര്‍ട്ട്സ് സി.ജി.എച്ച്.എസ് 254 പോയന്റോടെ മൂന്നാം സ്ഥാനവും നേടി.
ശാസ്ത്രമേളയില്‍ 102 പോയന്റോടെ കൊടുങ്ങല്ലൂര്‍ ഉപജില്ല ഒന്നാംസ്ഥാനത്തെത്തി. 80 പോയന്റോടെ ചാലക്കുടി ഉപജില്ല രണ്ടാം സ്ഥാനത്തും 79 പോയന്റോടെ വലപ്പാട് ഉപജില്ല മൂന്നാം സ്ഥാനത്തുമെത്തി. ഗണിതശാസ്ത്രമേളയില് 264 പോയന്റോടെ കുന്നംകുളം ഉപജില്ലക്കാണ് ഒന്നാം സ്ഥാനം. 261 പോയന്റോടെ തൃശൂര്‍ ഈസ്റ്റ് ഉപജില്ല രണ്ടാം സ്ഥാനവും 243 പോയന്റോടെ കൊടുങ്ങല്ലൂര്‍ ഉപജില്ല മൂന്നാം സ്ഥാനത്തുമെത്തി. സാമൂഹികശാസ്ത്രമേളയില്‍ 133 പോയന്റോടെ തൃശൂര്‍ ഈസ്റ്റ് ഉപജില്ല ഒന്നാംസ്ഥാനത്തെത്തി. 102 പോയന്റോടെ മാള ഉപജില്ല രണ്ടാം സ്ഥാനവും 99 പോയന്റോടെ ചാവക്കാട് ഉപജില്ല മൂന്നാംസ്ഥാനത്തുമാണ്.
പ്രവൃത്തി പരിചയമേളയില്‍ 678 പോയന്റോടെ കൊടുങ്ങല്ലൂര്‍ ഉപജില്ല ഒന്നാമതെത്തി. 656 പോയന്റോടെ ചാലക്കുടി ഉപജില്ല രണ്ടാംസ്ഥാനവും 653 പോയന്റോടെ ഇരിങ്ങാലക്കുട ഉപജില്ല മൂന്നാംസ്ഥാനത്തുമെത്തി. ഐ.ടി മേളയില്‍ 133 പോയന്റോടെ തൃശൂര്‍ ഈസ്റ്റ് ഉപജില്ല ഒന്നാം സ്ഥാനത്തെത്തി. 117 പോയന്റോടെ ചാലക്കുടി ഉപജില്ല രണ്ടാം സ്ഥാനത്തും 114 പോയന്റോടെ ഇരിങ്ങാലക്കുട ഉപജില്ല മൂന്നാംസ്ഥാനത്തുമെത്തി.
രണ്ടുനാള്‍ നീണ്ടുനിന്ന ശാസ്ത്രോത്സവത്തിന്റെ സമാപനം ബുധനാഴ്ച ഹോളിഫാമിലി സി.ജി.എച്ച്.എസില്‍ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ.കെ. അജിതകുമാരി ഉദ്ഘാടനം ചെയ്തു. ജില്ല വിദ്യാഭ്യാസ ഓഫിസര്‍ ഡോ. എ. അന്‍സര്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍ വെസ്റ്റ് എ.ഇ.ഒ പി.ജെ. ബിജു, ചേര്‍പ്പ് എ.ഇ.ഒ എം.വി. സുനില്‍ കുമാര്‍, പബ്ലിസിറ്റി കമ്മിറ്റി വൈസ് ചെയര്മാന് നീല്‍ ടോം, ട്രോഫി കമ്മിറ്റി കണ്‍വീനര്‍ പി.ആര്. പ്രശാന്ത്, പബ്ലിസിറ്റി കണ്‍വീനര്‍ ജി. റസല്‍ എന്നിവര്‍ സംസാരിച്ചു. സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ എന്‍.കെ. രമേഷ് സ്വാഗതവും ഹോളി ഫാമിലി സി.ജി.എച്ച്.എസ് പ്രധാനാധ്യാപിക സിസ്റ്റര്‍ ഗ്ലോറി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.