ഇ​ന്തോ​നേ​ഷ്യ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ധി​കൃ​ത​രി​ൽ​നി​ന്ന് ലെ​വ​ൽ വ​ൺ ബാ​ച്ച് ടോ​പ്പ​ർ അം​ഗീ​കാ​രം സ്വീ​ക​രി​ക്കു​ന്ന അ​ഹ​മ്മ​ദ് ഫാ​യി​സ്

വോളിബാളിൽ അന്താരാഷ്ട്ര അംഗീകാരവുമായി അഹമ്മദ് ഫായിസ്

കൊ​ടു​ങ്ങ​ല്ലൂ​ർ: വോ​ളി​ബാ​ൾ രം​ഗ​ത്ത് അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​ര​ത്തി​ന്റെ മി​ക​വു​മാ​യി കൊ​ടു​ങ്ങ​ല്ലൂ​രുകാ​ര​ൻ. ഇ​ന്തോ​നേ​ഷ്യ​യി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര വോ​ളി​ബാ​ൾ ഫെ​ഡ​റേ​ഷ​ന്റെ ലെ​വ​ൽ വ​ൺ പ​രി​ശീ​ല​ക കോ​ഴ്സി​ൽ ബാ​ച്ച് ടോ​പ്പ​റാ​യി വി​ജ​യി​ച്ച പി.​എ. അ​ഹ​മ്മ​ദ് ഫാ​യി​സ് കൊ​ടു​ങ്ങ​ല്ലൂ​രി​ലെ ച​ന്ത​പ്പു​ര ഉ​ഴു​വ​ത്തു​ക​ട​വ് സ്വ​ദേ​ശി​യാ​ണ്.

വോ​ളി​ബാ​ളി​ന്റെ ആ​വേ​ശം തു​ടി​ക്കു​ന്ന കൊ​ടു​ങ്ങ​ല്ലൂ​രും തീ​ര​ദേ​ശ​വു​മെ​ല്ലാം നി​ര​വ​ധി പ്ര​മു​ഖ താ​ര​ങ്ങ​ളെ സം​ഭാ​വ​ന ചെ​യ്ത മ​ണ്ണാ​ണ്. കൊ​ടു​ങ്ങ​ല്ലൂ​രി​ന്റെ കോ​ർ​ട്ടു​ക​ളി​ൽ​നി​ന്ന് ക​ളി മി​ക​വി​ലൂ​ടെ ഉ​യ​ർ​ന്നു​വ​ന്ന ഫാ​യി​സ് ഇ​പ്പോൾ പ​രി​ശീ​ല​ക വേ​ഷ​ത്തി​ലാ​ണ് അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​രം സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​റ് രാ​ജ്യ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത കോ​ഴ്സി​ലാ​ണ് നി​ല​വി​ൽ പ്രൈം ​വോ​ളി ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​യ കാ​ലി​ക്ക​റ്റ് ഹീ​റോ​സി​ന്റെ സ​ഹ പ​രി​ശീ​ല​ക​നാ​യ ഫാ​യി​സ് ഒ​ന്നാ​മ​തെ​ത്തി​യ​ത്. കൊ​ടു​ങ്ങ​ല്ലൂ​രി​ന്റെ ത​ല​മു​റ​ക​ളു​ടെ കോ​ച്ച് പി.​കെ. പ​ര​മേ​ശ്വ​രന്‍റെ കീ​ഴി​ൽ വോ​ളി കോ​ർ​ട്ടി​ൽ ചു​വ​ടു​വെ​ച്ച് വ​ള​ർ​ന്ന ഫാ​യി​സ് പിന്നീ​ട് ഇ​ൻ​റ​ർ യൂ​നി​വേ​ഴ്സി​റ്റി താ​ര​മാ​യും പ​രി​ശീ​ല​ക​നും സ​ഹ​പ​രി​ശീ​ല​ക​നും മാ​നേ​ജ​രു​മാ​യും ഈ ​രം​ഗ​ത്ത് ശ്ര​ദ്ധ നേ​ടി.

സ്‌​പോ​ർ​ട്സ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ വോ​ളി​ബാ​ൾ പ​രി​ശീ​ല​ക കോ​ഴ്സി​ൽ എ ​ഗ്രേ​ഡോ​ടു​കൂ​ടി സ​ർ​ട്ടി​ഫി​ക്കേ​ഷ​നും നേ​ടി. ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ന​ിൽ യു.​ജി.​സി നെ​റ്റും എം.​ഫി​ലും ക​ര​സ്ഥ​മാ​ക്കി​യ ശേ​ഷം ഇ​തേ വി​ഷ​യ​ത്തി​ൻ പി​എ​ച്ച്.​ഡി ചെ​യ്യു​ക​യാ​ണി​പ്പോ​ൾ. ഖ​ത്ത​ർ ആ​സ്ഥാ​ന​മാ​യ നെ​ക്സ്റ്റ് സ്പോ​ർ​ട്സ് എ​ജു​ക്കേ​ഷ​ൻ ചീ​ഫ് ട്രെ​യി​നി​ങ് ഓ​ഫി​സ​റാ​യ ഫാ​യി​സ് കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ മു​ൻ വൈ​സ് ചെ​യ​ർ​മ​ാൻ പി.​എ​ച്ച്. അ​ബ്ദു​ൽ റ​ഷീ​ദി​ന്റെ​യും ഷെ​രീ​ഫ​യു​ടെ​യും മ​ക​നാ​ണ്. അ​ധ്യാ​പ​ികയാ​യ ഗോ​പി​ക​യാ​ണ് ഭാ​ര്യ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.