ഡി.​സി.​സി​യി​ൽ ന​ട​ന്ന പിറന്നാളാഘോഷ ചടങ്ങിൽ ശ്രീ​ഹ​രി അ​മ്മ​യു​ടെ വാ​യി​ൽ കേ​ക്ക് വെ​ച്ച് ന​ൽ​കു​ന്നു

കോ​വി​ഡ് ​ചികിത്സ കേന്ദ്രത്തിൽ രോഗബാ​ധി​ത​രു​ടെ പി​റ​ന്നാ​ളാ​ഘോ​ഷം

കൊ​ടു​ങ്ങ​ല്ലൂ​ർ: ജീ​വ​നെ​ടു​ക്കു​ന്ന കോ​വി​ഡ്a ഭീ​തി​യെ പാ​ട്ടി​നു​വി​ട്ട് ഇ​വി​ടെ ഇ​താ കോ​വി​ഡ് ബാ​ധി​ത​രു​ടെ പി​റ​ന്നാ​ളാ​ഘോ​ഷം. മ​തി​ല​കം പ​ഞ്ചാ​യ​ത്ത് ഡി.​സി.​സി​യി​ലാ​ണ് ലോ​ക​ത്താ​ക​മാ​നം പി​ടി​മു​റി​ക്കി​യ കോ​വി​ഡ്കാ​ല വി​ഹ്വ​ല​ത​ക​ൾ​ക്കി​ട​യി​ലെ ഒ​രു 'പോ​സി​റ്റി​വ്' സം​ഭ​വം.

ഡി.​സി.​സി​യി​ലെ താ​മ​സ​ക്കാ​ര​നും കോ​വി​ഡ് ബാ​ധി​ത​നു​മാ​യ ശ്രീ​ഹ​രി​യു​ടെ 13ാം പി​റ​ന്നാ​ളാ​ണ് മാ​താ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​ർ ഒ​ത്തു​ചേ​ർ​ന്ന് ആ​ഘോ​ഷി​ച്ച​ത്. സ​ഹാ​യി​ക​ളാ​യ സ​ന്ന​ദ്ധ സം​ഘ​മാ​ണ് കേ​ക്ക് സ​മ്മാ​നി​ച്ച​ത്.

ശ്രീ​ഹ​രി​യും മാ​താ​വും ചേ​ർ​ന്ന് മു​റി​ച്ച കേ​ക്കി​െൻറ മ​ധു​രം പ​ര​സ്പ​രം പ​ക​ർ​ന്ന​തി​ന് ശേ​ഷം മ​റ്റു പോ​സി​റ്റി​വു​കാ​ർ​ക്കും ന​ൽ​കി. ഇ​വി​ടെ നി​ല​വി​ൽ 33 കോ​വി​ഡ് രോ​ഗി​ക​ളാ​ണു​ള്ള​ത്. ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും കാ​തി​ക്കോ​ട് അ​ൽ അ​ഖ്സ പ​ബ്ലി​ക് സ്കൂ​ളി​ലെ ഡി.​സി.​സി​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - birthday celebration of covid patient at the Covid treatment center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.