കൊടുങ്ങല്ലൂർ: ബി.ജെ.പി സ്ഥാനാർഥി പൂജിച്ച താമരപ്പൂ വീടുകളിൽ വിതരണം ചെയ്തതായി പരാതി. നഗരസഭ കാരുർ 42ാം വാർഡിൽ നിന്നാണ് പരാതി ഉയർന്നത്. പരാതിയെ തുടർന്ന് കൊടുങ്ങല്ലൂർ തഹസിൽദാർ സംഭവം അന്വേഷിക്കാൻ പൊലീസിന് നിർദേശം നൽകി.
പൂജിച്ചതാണെന്ന് പറഞ്ഞ് സ്ഥാനാർഥിയും പ്രവർത്തകരും വീടുകളിൽ വ്യാപകമായി ബി.ജെ.പി ചിഹ്നമായ താമര പൂക്കൾ വിതരണം നടത്തിയെന്നാണ് പറയുന്നത്. ഇതു സംബന്ധിച്ച് എൽ.ഡി.എഫ് കാരൂർ വാർഡ് ഏജൻറ് ടി.ജി പരമേശ്വരനാണ് തഹസിൽദാർക്ക് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.