കൊ​ടു​ങ്ങ​ല്ലൂ​ർ എ.​ഇ.​ഒ ഓ​ഫി​സി​നോ​ട് ചേ​ർ​ന്ന

അ​ല​ങ്കാ​ര ചെ​ടി​ക​ൾ പ​രി​ച​രി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ

സർക്കാർ ഓഫിസുകൾ ഇങ്ങനെ വേണം; കൊടുങ്ങല്ലൂരിലേക്ക്​ വരൂ...

കൊ​ടു​ങ്ങ​ല്ലൂ​ർ: സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണ​വു​മാ​കാം. അ​തു​വ​ഴി അ​ല​ങ്കാ​ര ചെ​ടി​ക​ളും വ​ള​ർ​ത്താം. ഇ​തെ​ങ്ങ​നെ എ​ന്ന​റി​യാ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ എ.​ഇ.​ഒ.​ഓ​ഫി​സി​ലേ​ക്ക് വ​രി​ക. സ​ൻ​മ​ന​സും അ​ൽ​പം സൗ​ന്ദ​ര്യ​ബോ​ധ​വും ഉ​ണ്ടെ​ങ്കി​ൽ ഏ​ത് ഓ​ഫി​സും മാ​ലി​ന്യ മു​ക്ത​വും ആ​ക​ർ​ഷ​ക​വു​മാ​ക്കാ​മെ​ന്ന് പ്ര​വൃ​ത്തി​യി​ലൂ​ടെ കാ​ണി​ച്ചു​ത​രി​ക​യാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സി​ലു​ള്ള​വ​ർ. ഇ​തി​ന്റെ നേ​ർ​സാ​ക്ഷ്യ​മാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ ര​ണ്ടാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ.​ഇ.​ഒ. ഓ​ഫി​സ് പ​രി​സ​ര​ത്ത് വ​ള​ർ​ന്ന് നി​ൽ​ക്കു​ന്ന ആ​ക​ർ​ഷ​ക​മാ​യ അ​ല​ങ്കാ​ര ചെ​ടി​ക​ൾ.

ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണം വ​ഴി ചെ​ടി​ക​ൾ വ​ള​ർ​ത്തു​ക​യാ​ണി​വി​ടെ. ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ അ​ട​ക്ക​മു​ള്ള ജൈ​വ മാ​ലി​ന്യം ബ​ക്ക​റ്റ് ബി​ന്നി​ലൂ​ടെ സം​സ്ക​രി​ച്ചാ​ണ് വ​ള​മാ​ക്കി മാ​റ്റു​ന്ന​ത്. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ട​ന്നി​രു​ന്ന റാ​ക്കു​ക​ളും മ​റ്റും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് അ​ല​ങ്കാ​ര ചെ​ടി​ക​ൾ വെ​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​ചെ​ടി​ക​ളി​ലാ​ണ് വ​ളം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഓ​ഫി​സി​ൽ ബ​ക്ക​റ്റ് ബി​ൻ പ​രി​പാ​ലി​ച്ച് ഇ​നോ​കു​ലം ചേ​ർ​ത്താ​ണ് വ​ളം ഉ​ണ്ടാ​ക്കു​ന്ന​ത്. കു​റ​ച്ച് ജൈ​വ മാ​ലി​ന്യം മാ​ത്ര​മാ​ണ് ഓ​ഫി​സി​ൽ ഉ​ണ്ടാ​കു​ന്ന​ത്. ഓ​ഫി​സി​ലെ ക​ട​ലാ​സ്, പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ത​രം തി​രി​ച്ച് സൂ​ക്ഷി​ച്ച് ന​ഗ​ര​സ​ഭ​യു​ടെ ഹ​രി​ത ക​ർ​മ സേ​ന​ക്ക് കൈ​മാ​റി​യാ​ണ് മാ​ലി​ന്യ സം​സ്ക​ര​ണം പൂ​ർ​ണ​മാ​ക്കു​ന്ന​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ പി. ​മൊ​യ്തീ​ൻ​കു​ട്ടി, സീ​നി​യ​ർ സൂ​പ്ര​ണ്ട് എ​സ്. സു​മ, ക്ല​ർ​ക്ക് മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​റ്റു ജീ​വ​ന​ക്കാ​രും കൈ​കോ​ർ​ത്താ​ണ് ഈ ​മാ​തൃ​കാ സം​രം​ഭം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Government offices should be like this; Come to Kodungallur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.