കൊടുങ്ങല്ലൂർ: കെ.എം. സീതി സാഹിബിന്റെ പേര് സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ ഉൾപ്പെടുത്തണം എന്ന ആവശ്യത്തിൽ റിപ്പോർട്ട് തയാറാക്കാൻ അധികൃതർ അന്വേഷണ നടപടികൾക്ക് തുടക്കം കുറിച്ചു. പൊതു പ്രവർത്തകനായ ഷംസുദ്ദീൻ വാത്യേടത്ത് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ സമർപ്പിച്ച നിവേദനത്തെ തുടർന്ന് ജില്ല കലക്ടറാണ് ആവശ്യം സംബന്ധിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ കൊടുങ്ങല്ലൂർ തഹസിൽദാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതനുസരിച്ചുള്ള വിവരശേഖരണമാണ് ആരംഭിച്ചിരിക്കുന്നത്.
തികഞ്ഞ ദേശാഭിമാനിയായിരുന്ന കെ.എം. സീതി സാഹിബ് ബ്രിട്ടീഷ് സർക്കാറിനെതിരായ സമരങ്ങളിലും ഖിലാഫത്ത് പ്രവർത്തനങ്ങളിലും മുൻനിരയിൽ നിന്ന വ്യക്തിത്വമാണെന്നും സ്വാതന്ത്ര്യ സമര കാലത്ത് നടത്തിയ പ്രവർത്തനങ്ങൾ ചരിത്രമാണെന്നും എന്നിട്ടും സർക്കാർ രേഖയിൽ അദ്ദേഹത്തെ സ്വാതന്ത്ര്യ സമര സേനാനിയായി രേഖപ്പെടുത്തിയിട്ടില്ലെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. 1925 ൽ തിരുവനന്തപുരം കണ്ടോൻമെന്റ് ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യ സമര സമ്മേളനത്തിൽ മഹാത്മാ ഗാന്ധിയുടെ ഇംഗ്ലീഷ് പ്രസംഗത്തിന് സീതി സാഹിബ് നൽകിയ മികവുറ്റ പരിഭാഷ ഗാന്ധിജിക്ക് ഏറെ ഇഷ്ടപ്പെടുകയുണ്ടായി.
1919-1925 കാലഘട്ടത്തിൽ വിദ്യാഭ്യാസ കാലത്ത് സ്വാതന്ത്ര്യ സമര രംഗത്ത് ബാരിസ്റ്റർ എ.കെ. പിള്ളയോടൊപ്പവും വൈക്കം സത്യാഗ്രഹത്തിൽ കെ.പി. കേശവമേനോൻ ഉൾപടെയുള്ള നേതാക്കളുടെ അറസ്റ്റിൽ പുജപ്പുര സെൻട്രൽ ജയിലിലും സീതി സാഹിബ് സന്ദർശനം നടത്തിയിട്ടുണ്ട്. 1922 കോൺഗ്രസ് നേതാവ് ഗൗരി ശങ്കർ മിശ്രയുടെ തിരുവനന്തപുരം ലോ കോളജ് സന്ദർശനത്തിന് കാരണമായതും പ്രസംഗം പരിഭാഷപ്പെടുത്തിയതും സീതി സാഹിബായിരുന്നു. 1929ൽ ജവഹർലാൽ നെഹ്റു ആദ്യമായി അധ്യക്ഷ പദവി വഹിച്ച ലാഹോർ കോൺഗ്രസ് സമ്മേളനത്തിൽ കൊച്ചി രാജ്യത്തെ പ്രതിനിധിയായി പങ്കെടുത്തത് സീതി സാഹിബായിരുന്നു. കോഴിക്കോട് ഫറൂഖ് കോളജ് സ്ഥാപിക്കൽ അടക്കം നിരവധി വിദ്യാഭ്യാസ പുരോഗമന പ്രവർത്തനങ്ങൾ സ്വാതന്ത്ര്യത്തിന് മുൻപും ശേഷവും ചരിത്ര സാക്ഷ്യമാണെന്നും മാധ്യമ പ്രവർത്തകൻ കൂടിയായ ഷംസുദ്ദീൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.