കൊടുങ്ങല്ലൂർ: കാലപ്പഴക്കമുള്ള ശുദ്ധജല വിതരണ പൈപ്പ് ലൈനിൽ വീണ്ടും പൊട്ടൽ. മാള വൈന്തല ജല ശുദ്ധീകരണ ശാലയിൽ നിന്ന് കൊടുങ്ങല്ലൂർ നാരായണ മംഗലം സംഭരണിയിലേക്ക് വെള്ളം എത്തുന്ന 350 മി.മീ. വ്യാസമുള്ള പമ്പിങ് മെയിൻ പൈപ്പാണ് പൊട്ടി വെള്ളം പാഴാകുന്നത്. ഇത്തവണ മാള-നാരായണ മംഗലം റോഡിൽ പിണ്ടാണി കലുങ്കിന് സമീപമാണ് പൈപ്പ് ദ്രവിച്ച് ചോർച്ച രൂപപ്പെട്ടിട്ടുള്ളത്.
പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി ഒക്ടോബർ നാല്, അഞ്ച്, ആറ് തീയതികളിലാണ് നടക്കുന്നത്. പ്രസ്തുത ദിവസങ്ങളിൽ കൊടുങ്ങല്ലൂർ നഗരസഭ പ്രദേശത്ത് (മേത്തല സോൺ ഒഴികെ) ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.