കുന്നംകുളം: അപ്ലാസ്റ്റിക് അനീമിയ ബാധിച്ച ആറു വയസുകാരന്റെ തുടർ ചികിത്സക്ക് നാടൊരുങ്ങുന്നു. പോർക്കുളം കടാമ്പുള്ളി വീട്ടിൽ സെൽവൻ-രമ്യ ദമ്പതികളുടെ മകൻ ആരവിന്റെ ഇതുവരെയുള്ള ചികിത്സക്ക് നാട്ടുകാരുടെ നേതൃത്വത്തിൽ സ്വരൂപിച്ച 26 ലക്ഷം രൂപ ഇതിനോടകം ചിലവഴിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തിൽ മാതാവ് രമ്യയുടെ മജ്ജ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ട്രാൻസ്പ്ലാന്റ് ചെയ്തെങ്കിലും പൂർണമായി വിജയിച്ചില്ല. നിലവിൽ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ പീഡിയാട്രിക് ഓങ്കോളജി ഡോക്ടറുടെ നിർദേശപ്രകാരം പിതാവായ സെൽവന്റെ മജ്ജ ആരവിന് മാറ്റിവെക്കാനുള്ള തയാറെടുപ്പിലാണ് കുടുംബം. ആദ്യം മജ്ജ നൽകിയ മാതാവ് രമ്യ ആശുപത്രിയിൽ പൂർണ വിശ്രമത്തിലാണ്.
പിതാവ് കൂടി മജ്ജ കൊടുക്കുന്നതിലൂടെ കുടുംബമായി ചികിത്സയിൽ കഴിയേണ്ട അവസ്ഥയിലാണ്. ഇനിയുള്ള മജ്ജ മാറ്റിവെക്കലിനും തുടർ ചികിത്സക്കുമായി ഏകദേശം 25 ലക്ഷം രൂപ വേണ്ടിവരും. ആശുപത്രിയിൽ കെട്ടിവെക്കാനുള്ള പണമില്ലാതെ കുടുംബം ബുദ്ധിമുട്ടുന്നതറിഞ്ഞ കുന്നംകുളം ഹൗസിങ് സഹകരണ സംഘം പ്രസിഡന്റ് സി.ജി. രഘുനാഥ്, മുനിസിപ്പൽ കൗൺസിലർ ലെബീബ് ഹസ്സൻ, മഹേഷ് തിരുത്തിക്കാട്, ജ്യോതിസ് സുരേന്ദ്രൻ, ബാലചന്ദ്രൻ വടാശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് മിംസ് ആശുപത്രി അധികൃതരുമായി നടത്തിയ ഇടപെടലിൽ ചികിത്സക്കുള്ള പണം നാട്ടുകാരിൽനിന്ന് സ്വരൂപിച്ച് നൽകാമെന്ന് ഉറപ്പ് നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചികിത്സ വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ആശുപത്രി അധികൃതർ ഉറപ്പു നൽകി. നാട്ടുകാരുടെ നേതൃത്വത്തിൽ ആരവിനുള്ള ധന സമാഹരണ ആലോചന യോഗം ജൂലൈ ഒന്നിന് വൈകീട്ട് നാലിന് കുന്നംകുളം വ്യാപാര ഭവനിൽ ചേരും. ചികിത്സക്കായി ആരംഭിച്ച അക്കൗണ്ട് നമ്പർ: 110172134037. കെ.എസ്. സെൽവൻ, കനറാ ബാങ്ക്, കുന്നംകുളം ശാഖ. ഗൂഗിൾ പേ നമ്പർ: 8136913491, 8921062856
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.