എറിയാട്: 'ഇസ്ലാം ആശയ സംവാദത്തിെൻറ സൗഹൃദ നാളുകൾ' എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി നടത്തുന്ന കാമ്പയിനിെൻറ ജില്ലതല ഉദ്ഘാടനം സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് സി.ടി. സുഹൈബ് നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് മുനീർ വരന്തരപ്പിള്ളി അധ്യക്ഷത വഹിച്ചു. ചേരമാൻ മഹല്ല് ഖത്തീബ് ഡോ. മുഹമ്മദ് സലീം നദ്വി, കടപ്പൂര് മഹല്ല് ഖത്തീബ് അലി ബാഖവി, ചേരമാൻ മഹല്ല് കമ്മിറ്റി പ്രസിഡൻറ് ഡോ. പി.എ. മുഹമ്മദ് സഈദ്, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന സമിതി അംഗം അസൂറ അലി, എസ്.ഐ.ഒ ജില്ല പ്രസിഡൻറ് അനീസ് ആദം, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് ഫൈസൽ കാതിയാളം, ജി.ഐ.ഒ ജില്ല പ്രസിഡൻറ് കെ.ഐ. ഇർഫാന എന്നിവർ സംസാരിച്ചു. ഹജ്ജ് കമ്മിറ്റി അംഗം ഡോ. സഈദിനെ ആദരിച്ചു.
ഡോ. കെ.എ. നവാസിെൻറ 'ഖാലിദുബ്നുൽ വലീദ്' പുസ്തകം ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന വൈസ് പ്രസിഡൻറ് ഖദീജാബി ടീച്ചർക്ക് നൽകി മുനീർ വരന്തരപ്പിള്ളി പ്രകാശനം ചെയ്തു. ജനറൽ കൺവീനർ സാബു കാതിയാളം സ്വാഗതം പറഞ്ഞു. കെ.എം. സിദ്ദീഖ് ഖിറാഅത്ത് നടത്തി. ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി എം.എ. ആദം സമാപനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.