പത്മജ വേ​ണു​ഗോ​പാ​ൽ

വൻ തുക വാങ്ങി നേതാക്കൾ ചതിച്ചു; പരാതിയുമായി പത്മജ വേ​ണു​ഗോ​പാ​ൽ

തൃ​ശൂ​ർ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​ലു​വാ​രി​യെ​ന്നും ത​ന്നി​ൽ​നി​ന്ന്​ വ​ൻ തു​ക വാ​ങ്ങി ജി​ല്ല​യി​ലെ നേ​താ​ക്ക​ൾ ച​തി​ച്ചു​വെ​ന്നും തൃ​ശൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ്​​ പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ. കോ​ൺ​ഗ്ര​സ് നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ ക​മീ​ഷ​ന് മു​മ്പാ​കെ​യാ​ണ്​ പ​ത്മ​ജ പ​രാ​തി ഉ​ന്ന​യി​ച്ച​ത്. തൃ​ശൂ​രി​ലെ തോ​ൽ​വി പ​ഠി​ക്കാ​ൻ വീ​ണ്ടും ക​മീ​ഷ​നെ നി​യോ​ഗി​ച്ചി​രി​ക്കെ പ​ത്മ​ജ​യു​ടെ പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടും ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യി​ലും എ​ട്ട് നേ​താ​ക്ക​ൾ​ക്ക് കെ.​പി.​സി.​സി കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി.

സം​സ്ഥാ​ന​ത്ത് 97 പേ​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യ കൂ​ട്ട​ത്തി​ൽ ജി​ല്ല​യി​ൽ ഒ​രു പാ​ർ​ല​മെൻറ്​ അം​ഗം, മു​ൻ ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്, നാ​ല് കെ.​പി.​സി.​സി സെ​ക്ര​ട്ട​റി​മാ​ർ, ര​ണ്ട് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. പ​ത്മ​ജ​യു​ടെ പ​രാ​തി​യി​ലാ​ണ് പാ​ർ​ല​മെൻറ്​ അം​ഗ​ത്തി​നും മു​ൻ ഡി.​സി.​സി പ്ര​സി​ഡ​ൻ​റി​നും കെ.​പി.​സി.​സി സെ​ക്ര​ട്ട​റി​ക്കും നോ​ട്ടീ​സ്. ര​ണ്ടി​ട​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​രാ​തി​യി​ലാ​ണ് മൂ​ന്ന് കെ.​പി.​സി.​സി സെ​ക്ര​ട്ട​റി​മാ​ർ​ക്കും ര​ണ്ട് ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ​ക്കും നോ​ട്ടീ​സ്. പാ​ർ​ല​മെൻറ്​ അം​ഗ​വും ഒ​രു ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ഒ​ഴി​കെ​യു​ള്ള​വ​ർ ഐ ​ഗ്രൂ​പ്പു​കാ​രും ര​മേ​ശ് ചെ​ന്നി​ത്ത​ല​യോ​ട് അ​ടു​പ്പ​മു​ള്ള​വ​രു​മാ​ണ്​.

2016ലെ ​തോ​ൽ​വി​ക്കു​ശേ​ഷ​വും അ​ഞ്ചു​വ​ർ​ഷം തൃ​ശൂ​രി​ൽ ത​ന്നെ തു​ട​ർ​ന്ന ത​നി​ക്ക് ഇ​ട​തു​പ​ക്ഷ വോ​ട്ടു​ക​ൾ വ​രെ ല​ഭി​ച്ച​പ്പോ​ൾ കോ​ൺ​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗം കൈ​വി​ട്ടെ​ന്നും അ​തി​ന് ഏ​താ​നും നേ​താ​ക്ക​ൾ കൂ​ട്ടു​നി​ന്നു​വെ​ന്നും പ​ത്മ​ജ അ​ന്വേ​ഷ​ണ ക​മീ​ഷ​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി വ​ൻ തു​ക ത​െൻറ പ​ക്ക​ൽ​നി​ന്ന്​ വാ​ങ്ങി ച​തി​ക്കു​ക​യും ചെ​യ്തു. പ്രി​യ​ങ്ക​യു​ടെ റോ​ഡ് ഷോ​യി​ൽ അ​വ​ർ​ക്കൊ​പ്പം വാ​ഹ​ന​ത്തി​ൽ ത​ന്നെ ക​യ​റ്റി​യി​ല്ലെ​ന്നും പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Tags:    
News Summary - Leaders cheated in election by buying large sums; Padmaja Venugopal with complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.