കൊടുങ്ങല്ലൂർ: ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബെഹനാൻ റോഡ് ഷോയും വോട്ടഭ്യർഥനയുമായി കൊടുങ്ങല്ലൂർ നഗരത്തിലിറങ്ങി. ഇന്ദിരാ ഭവനിൽ നിന്ന് ആരംഭിച്ച റോഡ് ഷോ ബസ് സ്റ്റാൻഡ് പരിസരം വഴി നഗരം ചുറ്റി സിവിൽ സ്റ്റേഷൻ പരിസരത്ത് സമാപിച്ചു. വ്യക്തികളെ നേരിൽ കണ്ടും സ്ഥാപനങ്ങൾ സന്ദർശിച്ചും പ്രവർത്തകരോടൊപ്പം വോട്ട് അഭ്യർഥിച്ചും സ്ഥാഥാനാർഥി സജീവമായി. കടകളിലും ബസ്സ്റ്റാൻഡുകളിലും പെട്രോൾ പമ്പിലുമെല്ലാം എത്തി വോട്ട് തേടി. വിദ്യാർഥികളോട് പരീക്ഷയെ കുറിച്ചുള്ള വിശേഷങ്ങൾ ചോദിച്ചും ഒപ്പമുണ്ടാകണമെന്ന അഭ്യർഥന നടത്തിയുമാണ് സ്ഥാനാർഥി കടന്നുപോയത്.
യു.ഡി.എഫ് നേതാക്കളായ ടി.എം. നാസർ, ഒ.ജെ. ജനീഷ്, ഇ.എസ് സാബു, എൻ.എസ്. ഷൗക്കത്ത്, കെ.പി. സുനിൽകുമാർ, പി.വി. രമണൻ, പി.യു. സുരേഷ് കുമാർ, വി.എം. ജോണി, ടി.എ. നൗഷാദ്, റസിയ അബു, സുജ ജോയ്, മായാ രാമചന്ദ്രൻ, കവിത മധു, സേവ്യർ പങ്കേത്ത്, വി.എ. നദീർ, ഇ.വി. സജീവൻ, മുസമിൽ അറക്കപറമ്പിൽ, കെ.ഐ. നജാഹ്, സനിൽ സത്യൻ, യൂസഫ്പടിയത്ത്, എ.എം. അബ്ദുൽ ജബ്ബാർ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.
കൊടുങ്ങല്ലൂർ: തെരത്തെടുപ്പ് രംഗത്തിന് ചൂടേറിത്തുടങ്ങിയതോടെ പ്രചാരണം ശക്തമാക്കി ചാലക്കുടി ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പ്രഫ.സി. രവീന്ദ്രനാഥ്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് കൊടുങ്ങല്ലൂർ നിയമസഭ മണ്ഡലത്തിലായിരുന്നു പ്രഫ. സി. രവിന്ദ്രനാഥിന്റെ ജനസമ്പർക്ക പരിപാടികൾ നടന്നത്. ഇതിനിടെ തൃശൂരിലെ എൽ.ഡി.എഫ് സ്ഥാനാഥി വി.എസ്. സുനിൽ കുമാറിന് വേണ്ടിയും രവീന്ദ്രനാഥ് വോട്ട് അഭ്യർഥിച്ചതും കൗതുകമായി.
ചന്ദ്രയാൻ 3-ന് വേണ്ട ഫ്ലെക്സ് സീൽ നിർമിച്ച് നൽകി വാർത്തകളിൽ ഇടം പിടിച്ച വജ്ര റബർ പ്രൊഡക്ട്സിൽ സ്ഥാനാർഥി എത്തിയപ്പോഴാണ് സുനിൽകുമാറിന് വേണ്ടിയും വോട്ട് തേടിയത്. ജീവനക്കാരുമായി സംസാരിക്കുന്നതിനിടെയാണ് മിക്കവർക്കും തൃശൂർ ലോകസഭാ മണ്ഡലത്തിലാണ് വോട്ട് എന്ന് മനസ്സിലാക്കിയത്. അതോടെ സുനിൽകുമാറിന് വേണ്ടിയും വോട്ട് ചോദിക്കുകയായിരുന്നു.
ഭരണഘടനയെ സംരക്ഷിക്കാനും രാജ്യത്തിന്റെ മതേതരത്വം കാത്തുസൂക്ഷിക്കാനും ഈ തെരഞ്ഞെടുപ്പിൽ മുഴുവൻ എൽ.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
കോണത്തുകുന്നിലും കൊടുങ്ങല്ലൂർ ലോക്കലിലും തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത അദ്ദേഹം വിവിധ പ്രദേശങ്ങളിലും മില്ലുകളും സന്ദർശിച്ച് വോട്ട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.