മാള: തകർച്ച ഭീഷണിയിലായ മാള പോസ്റ്റ് ഓഫിസ് പുനർനിർമിക്കണമെന്നാവശ്യം. 1955ന് മുമ്പ് ജൂതർ താമസിക്കാൻ നിർമിച്ചതാണ് ഈ കെട്ടിടം. ഇവർ മാള വിട്ടശേഷം അധികൃതർ ഇത് തപാൽ കേന്ദ്രമാക്കുകയായിരുന്നു. സിനഗോഗ് ഉൾപ്പെടെ ഏതാനും കെട്ടിടങ്ങളാണ് ജൂതരുടേതായി മാളയിൽ അവശേഷിക്കുന്നത്. കേരളത്തിലെ ജൂത സ്മാരകങ്ങൾ സംരക്ഷിക്കപ്പെടുമ്പോള്‍ മാളയിലും സമീപ പ്രദേശങ്ങളിലുമുള്ളവ സംരക്ഷിക്കപ്പെടുന്നില്ലന്ന് ആക്ഷേപമുണ്ട്.
മഴയിൽ ചോർന്നൊലിച്ചതിനാൽ പോസ്റ്റ് ഓഫിസ് മേൽക്കൂരയുടെ മുകളിൽ ഷീറ്റിട്ടിരിക്കുകയാണ്. മാളയിലെ ജൂത പൈതൃക സ്മാരകങ്ങൾ മുസ്രിസ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അനന്തര നടപടികൾക്ക് ഉടൻ തുടക്കമാവുമെന്നും സൂചനയുണ്ട്.
ഇതിൽ പോസ്റ്റ് ഓഫിസ് സംരക്ഷണത്തെ കുറിച്ച് പരാമർശമില്ല. കേന്ദ്രസ്ഥാപനമായതിനാൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് വകയിരുത്താൻ കഴിയാത്തതും വിനയാവുകയാണ്.അതേസമയം എം.പി വഴി ഫണ്ട് കണ്ടെത്തണമെന്നാവശ്യം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.