വാഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ഓ​ടി​ര​ക്ഷ​പ്പെ​ട്ട ബൈക്ക് മോഷണക്കേസ്​ പ്രതി പിടിയിൽ

കൊ​ര​ട്ടി: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ഓ​ടി​ര​ക്ഷ​പ്പെ​ട്ട ബൈ​ക്ക് മോ​ഷ​ണ​ക്കേ​സ്​ പ്ര​തി​യെ കൊ​ര​ട്ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​സ​ർ​കോ​ട്​ കൂ​ളി​ക്കു​ന്ന് ന​മ്പ​ടി​പ്പ​ളെ വീ​ട്ടി​ല്‍ റം​സാ​നെ​യാ​ണ് (29) ക​ര്‍ണാ​ട​ക​യി​ല്‍നി​ന്ന്​ സി.​ഐ ബി.​കെ. അ​രു​ണി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.

കൊ​ര​ട്ടി ഐ.​ടി പാ​ർ​ക്കി​ലെ ജീ​വ​ന​ക്കാ​ര​ൻ പ​ത്ത​നം​തി​ട്ട വ​ട്ടു​കു​ഴി​യി​ല്‍ ബി​ബി​ത്തി​ന്റെ ബു​ള്ള​റ്റ് ബൈ​ക്ക് ക​ഴി​ഞ്ഞ മേ​യി​ല്‍ കൊ​ര​ട്ടി​യി​ല്‍നി​ന്ന്​ ഇ​യാ​ള്‍ മോ​ഷ്ടി​ച്ചി​രു​ന്നു. പ​ട്രോ​ളി​ങ്ങി​നി​ടെ സം​ശ​യം തോ​ന്നി വാ​ഹ​നം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് റം​സാ​ന്‍ ഓ​ടി​ര​ക്ഷ​പ്പെ​ട്ട​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി അ​ക്ബ​റി​നെ അ​ന്ന് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ക​ർ​ണാ​ട​ക​യി​ല്‍ അ​ട​ക്കം നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ റം​സാ​ന്‍ മ​ടി​ക്കൈ പൊ​ലീ​സി​ന്റെ പി​ടി​യി​ൽ​പെ​ട്ട് ജ​യി​ലി​ലാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് ന​ല്ല​ള​ത്ത് ഉ​പേ​ക്ഷി​ച്ച ബൈ​ക്ക് നേ​ര​ത്തേ കൊ​ര​ട്ടി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​രു​ന്നു.

Tags:    
News Summary - man arrested in bike theft case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.