ചെ​ന്ത്രാ​പ്പി​ന്നി​യി​ൽ ദേ​ശീ​യ​പാ​ത​ക്ക് സ​മീ​പ​ത്തെ സ്ഥ​ല​ത്ത് പൂ​ക്ക​ൾ വി​രി​ഞ്ഞു​നി​ൽ​ക്കു​ന്നു

ന​യ​ന​വി​രു​ന്നൊ​രു​ക്കി പ്ര​കൃ​തി​യു​ടെ പൂ​ന്തോ​ട്ടം

ക​യ്പ​മം​ഗ​ലം: ചെ​ന്ത്രാ​പ്പി​ന്നി​യി​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് പ്ര​കൃ​തി​യൊ​രു​ക്കി​യ പൂ​ന്തോ​ട്ടം ദൃ​ശ്യ​വി​സ്മ​യ​മാ​കു​ന്നു. ചെ​ന്ത്രാ​പ്പി​ന്നി ഐ​സ് പ്ലാ​ന്റി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ ഒ​ഴി​ഞ്ഞ വ​ള​പ്പി​ലാ​ണ് വെ​ള്ള​പ്പൂ​ക്ക​ൾ വി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ കാ​ണു​ന്ന ട​ർ​ണേ​റ സു​ബു​ല​ത ഇ​ന​ത്തി​ൽ​പ്പെ​ട്ട ചെ​ടി​യാ​ണ് പൂ​ക്ക​ൾ നി​റ​ഞ്ഞ് കാ​ഴ്ച​ക്കാ​ർ​ക്ക് കൗ​തു​ക​മാ​കു​ന്ന​ത്. രാ​വി​ലെ എ​ട്ടോ​ടെ വി​രി​യു​ന്ന പൂ​ക്ക​ൾ ഉ​ച്ച​ക്ക് 12 ഓ​ടെ വാ​ടും.

ത​നി​യെ മു​ള​ച്ച ചെ​ടി​ക​ൾ മ​ഴ​ക്കാ​ല​മാ​യ​തോ​ടെ വ​ള​പ്പി​ൽ നി​റ​ഞ്ഞു​ക​ഴി​ഞ്ഞു. പൂ​ക്ക​ളി​ലെ തേ​ൻ കു​ടി​ക്കാ​ൻ നി​ര​വ​ധി തേ​നീ​ച്ച​ക​ളും തൊ​ടി​യി​ലു​ണ്ട്. ദൃ​ശ്യ​ഭം​ഗി ആ​സ്വ​ദി​ക്കാ​ൻ യാ​ത്ര​ക്കാ​ര​ട​ക്കം നി​ര​വ​ധി പേ​രാ​ണ് എ​ത്തു​ന്ന​ത്.

Tags:    
News Summary - Nature's flower garden with a picnic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.