മാള: ഉപയോഗിച്ച നോട്ടുപുസ്തകങ്ങളുടെ പേജുകൾ കൊണ്ട് അഷ്ടമിച്ചിറ ഗാന്ധി സ്മാരക എൽ.പി സ്കൂൾ വിദ്യാർഥികൾ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റുവിന്റെ ചിത്രം ഒരുക്കി. ശിശുദിനാഘോഷത്തിന്റെ ഭാഗമായാണ് ചിത്രം തയാറാക്കിയത്. ചിത്രത്തിന് എട്ടടി നീളവും ആറടി വീതിയുമുണ്ട്. പഴയ പുസ്തകങ്ങളിലെ പേജുകൾ ഉരുട്ടി കളർ മുക്കി ഒട്ടിച്ചാണ് ചിത്രം തയാറാക്കിയത്. ഇതിന് രണ്ടുദിവസത്തെ പരിശ്രമം വേണ്ടിവന്നു.
അധ്യാപകരും പി.ടി.എ അംഗങ്ങളും പിന്തുണച്ചു. പൂർത്തിയായ ചിത്രം കാണാൻ നിരവധി പേരെത്തി. മാള പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ജയ ബിജു ചിത്രം അനാച്ഛാദനം ചെയ്തു. സ്കൂൾ മാനേജർ ഉണ്ണികണ്ണൻ, ഓഫിസ് സൂപ്രണ്ട് ബിന്ദു, മാള ബി.ആർ.സി ബി.പി.സി സെബി പല്ലിശ്ശേരി, പ്രധാനാധ്യാപകൻ ടി.എസ്. സുരേഷ് കുമാർ, പി.ടി.എ പ്രസിഡന്റ് ലെനിൻ ജോയ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.