മേത്തല: കടുക്കച്ചുവട് ഭാഗത്തെ വീടുകളിലെ നിത്യസന്ദർശകരായി മാറുകയാണ് മയിലുകൾ. നാട്ടിൻപുറങ്ങളിൽ ഇപ്പോൾ മയിലുകൾ ധാരാളമായെത്തുന്നുണ്ട്. കാടിറങ്ങിയെത്തുന്ന മയിലുകൾ പാടത്തും പറമ്പിലും ടെറസുകളിൽ വരെ ചിറകുവിരിച്ച് നൃത്തം വെയ്ക്കുന്ന കാഴ്ച ഇപ്പോൾ പലയിടത്തും കാണാം. മഴക്കാലമാണ് മയിലുകളുടെ പ്രജനന കാലം.
മയിലിന്റെ കാടിറക്കവും അപൂർവങ്ങളായ ദേശാടനക്കിളികളുടെ കാലം തെറ്റിയുള്ള വരവുമെല്ലാം വരൾച്ചയുടെയും മരുഭൂവത്കരണത്തിന്റെയും സൂചനയാണെന്ന് പക്ഷി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. കുറ്റിക്കാടുകളിലും പാറക്കെട്ടുകളിലുമാണ് മയിലുകളുടെ താമസം.
കുറ്റിക്കാടുകൾ ഇല്ലാതായതും പാറക്കെട്ടുകൾ ഖനനത്തിനായി ഇല്ലാതാവുന്നതും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളുമാണ് മയിലുകളുടെ കാടിറക്കത്തിന് കാരണമായി പറയുന്നത്.
കാലാവസ്ഥ മാറുമ്പോഴാണ് മയിലുകളുടെ പലായനമെന്ന് ഗവേഷകർ പറയുന്നു. താരതമ്യേന ചൂട് കൂടിയ വരണ്ട പ്രദേശങ്ങളിലാണ് മയിലിനെ കാണുക. പശ്ചിമഘട്ടത്തിന്റെ ശോഷണം മൂലം തമിഴകത്തെ വരണ്ട കാറ്റ് കടന്നുവരുന്നതോടെ കേരളവും മയിലിന്റെ തട്ടകമായി മാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.