പ്ര​തി അ​നൂ​പ്

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ

മാള: പ്രകൃതിവിരുദ്ധ പീഡന കേസിൽ ഒളിവിലായിരുന്ന കാടുകുറ്റി അന്നനാട് കളരിക്കൽ വീട്ടിൽ അനൂപിനെ (48) മാള പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ ഓട്ടോ ടാക്സിയിൽ വെച്ച് പ്രതി കുട്ടിയെ പീഡനത്തിനിരയാക്കിയതായാണ് കേസ്. കഴിഞ്ഞ വർഷമായിരുന്നു കേസിനാസ്പദമായ സംഭവം.

ജൂലൈയിൽ കുട്ടിയുടെ വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് മാള എസ്.എച്ച്.ഒ സജിൻ ശശിയുടെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചെങ്കിലും പ്രതി ബഹ്റൈനിലേക്ക് കടക്കുകയായിരുന്നു.

തുടർന്ന് പൊലീസ് മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട് നാട്ടിലെത്തിക്കുകയായിരുന്നു. എ.എസ്.ഐ മുഹമ്മദ് ബാഷി, എ.എസ്.ഐ കെ.ആർ. സുധാകരൻ, സീനിയർ സി.പി.ഒ ജിബിൻ കെ. ജോസഫ്, എം.എൽ. ജോബി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്

Tags:    
News Summary - perversion-Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.