തൃ​ശൂ​ർ: സാ​മ്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ക്കാ​ൻ ഒ​രാ​ഴ്ച മാ​ത്രം ശേ​ഷി​ക്കേ തൃ​ശൂ​ർ ജി​ല്ല​യു​ടെ പ​ദ്ധ​തി വി​ഹി​ത വി​നി​യോ​ഗം അ​മ്പ​ത് ശ​ത​മാ​നം പോ​ലു​മാ​യി​ല്ല. 42.84 ശ​ത​മാ​ന​മാ​ണ് വി​നി​യോ​ഗം. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി വി​ഹി​ത വി​നി​യോ​ഗം 42.90 ശ​ത​മാ​നം മാ​ത്ര​വും. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ സ​മ​യ​ത്ത് ഫ​ണ്ട്‌ അ​നു​വ​ദി​ക്കാ​ത്ത​തി​ലൂ​ടെ​യും അ​നാ​വ​ശ്യ ട്ര​ഷ​റി നി​യ​ന്ത്ര​ണ​ത്തി​ലൂ​ടെ​യും കോ​ടി​ക​ളു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് ജി​ല്ല​ക്ക് ന​ഷ്ട​മാ​കു​ന്ന​തെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ പ്ര​തി​പ​ക്ഷ നേ​താ​വും ഡി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ​സ​ഫ് ടാ​ജ​റ്റ് പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ട​ത്തി​ന്റെ മ​റ​വി​ൽ ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം സ​ർ​ക്കാ​ർ ച​ർ​ച്ച​യാ​ക്കാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. വി​ക​സ​ന ഫ​ണ്ടി​ന്‍റെ​യും മെ​യി​ന്‍റ​ന​ൻ​സ് ഗ്രാ​ന്‍റി​ന്‍റെ​യും ര​ണ്ട് ഗ​ഡു മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്. ജൂ​ലൈ​യി​ൽ അ​നു​വ​ദി​ക്കേ​ണ്ട​ത്​ അ​നു​വ​ദി​ച്ച​ത് ന​വം​ബ​റി​ലാ​ണ്. അ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള തു​ക​യൊ​ഴി​ച്ച് ബാ​ക്കി 50,000 രൂ​പ​ക്ക് മു​ക​ളി​ലു​ള്ള ചെ​ക്കു​ക​ൾ മാ​റി ല​ഭി​ക്കാ​ത്ത​തി​നാ​ൽ ക​രാ​റു​കാ​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്നും മാ​റി നി​ൽ​ക്കു​ക​യാ​ണ്.

അ​തു​കൊ​ണ്ട് ത​ന്നെ ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി ചെ​ല​വ് കേ​വ​ലം 42.90 ശ​ത​മാ​നം മാ​ത്ര​മാ​ണ്. ഇ​പ്പോ​ൾ പ​ട്ടി​ക​യി​ൽ എ​ട്ടാം സ്ഥാ​ന​ത്താ​ണ് ജി​ല്ല. ഇ​നി ശേ​ഷി​ക്കു​ന്ന​ത് 10 ദി​വ​സം മാ​ത്ര​മാ​ണെ​ങ്കി​ലും ര​ണ്ട് അ​വ​ധി ദി​ന​ങ്ങ​ൾ കൂ​ടി വ​രു​ന്ന​തി​നാ​ൽ ഒ​രാ​ഴ്ച മാ​ത്ര​മാ​ണ് ല​ഭി​ക്കു​ക. ഇ​നി​യും മൂ​ന്നാം ഗ​ഡു സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടി​ല്ല.

ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച്‌ മാ​സം 29നാ​ണ് അ​നു​വ​ദി​ച്ച​ത്. ഇ​നി അ​നു​വ​ദി​ച്ചാ​ൽ ത​ന്നെ അ​വ​ധി​ക​ളും സ​ർ​ക്കാ​ർ ട്ര​ഷ​റി നി​യ​ന്ത്ര​ണ​വും മൂ​ലം കാ​ര്യ​മാ​യ തു​ക ചി​ല​വ​ഴി​ക്കാ​ൻ സാ​ധി​ക്കി​ല്ല. പെ​രു​മാ​റ്റം നി​ല​വി​ലു​ള്ള​തി​നാ​ൽ എ​ഗ്രി​മെ​ന്റ് വെ​ക്കാ​ൻ സാ​ധി​ക്കി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ 10 ശ​ത​മാ​നം തു​ക​മാ​ത്ര​മേ ഇ​നി ചി​വ​ഴി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു.

ഫ​ണ്ട്‌ ന​ൽ​കി എ​ന്ന് കാ​ണി​ച്ച് എ​ന്നാ​ൽ ചി​ല​വ​ഴി​ക്കാ​തെ തി​രി​ച്ച് സ​ർ​ക്കാ​രി​ന്റെ ക​ൺ​സോ​ളി​ഡേ​റ്റ​ഡ് ഫ​ണ്ടി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ലൂ​ടെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മം. സ്വ​ഭാ​വി​ക​മാ​യും പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത പ​ദ്ധ​തി​ക​ളു​ടെ തു​ക സ്‌​പി​ൽ ഓ​വ​റാ​യി മാ​റും. സാ​ധാ​ര​ണ സ്പി​ൽ ഓ​വ​റി​ന്റെ 20 ശ​ത​മാ​നം തു​ക മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷം അ​നു​വ​ദി​ക്കാ​റു​ള്ളു. ​

പ​ദ്ധ​തി ​ചെ​ല​വും 20 ശ​ത​മാ​നം സ്പി​ൽ ഓ​വ​റും തു​ക​യും ക​ഴി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്റെ ഈ ​വ​ർ​ഷ​ത്തെ വി​ക​സ​ന ഫ​ണ്ടാ​യ 81.95 കോ​ടി​യു​ടെ 30 ശ​ത​മാ​ന​മാ​യ ഏ​ക​ദേ​ശം 25 കോ​ടി ന​ഷ്ട​മാ​കും. ഇ​തി​നു​പു​റ​മേ മെ​യ്ന്റ​ൻ​സ് ഗ്രാ​ന്റി​ലെ ചി​ല​വ​ഴി​ക്കാ​ത്ത തു​ക​യും പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ പ​ദ്ധ​തി​യി​ലെ ചി​ല​വ​ഴി​ക്കാ​ത്ത തു​ക​ക്ക് സ​മാ​ന​മാ​യ തു​ക അ​ടു​ത്ത വ​ർ​ഷ​ത്തെ ജ​ന​റ​ൽ ഫ​ണ്ടി​ൽ നി​ന്നും കു​റ​വ് ചെ​യ്യു​മ്പോ​ൾ ന​ഷ്ടം ഇ​നി​യും വ​ർ​ധി​ക്കും.

സ​മാ​ന​മാ​യ രീ​തി​യി​ൽ ജി​ല്ല​യി​ലെ16 ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​റെ​ണ്ണ​വും 86 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 28 എ​ണ്ണ​വും ഏ​ഴ് ന​ഗ​ര​സ​ഭ​ക​ളി​ൽ ര​ണ്ടെ​ണ്ണ​വും മാ​ത്ര​മാ​ണ് അ​മ്പ​ത് ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ പ​ദ്ധ​തി തു​ക ല​വ​ഴി​ച്ച​ത്. തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ കേ​വ​ലം 30.25 ശ​ത​മാ​നം മാ​ത്ര​മാ​ണ് ചി​ല​വ​ഴി​ച്ച​ത്. കോ​ർ​പ​റേ​ഷ​നു​ക​ളു​ടെ പ​ട്ടി​ക​യി​ൽ അ​വ​സാ​ന സ്ഥാ​ന​മാ​ണ്.

ക​ണ​ക്കു​ക​ൾ വെ​ച്ച് കോ​ർ​പ​റേ​ഷ​ന്റെ 77.36 കോ​ടി വി​ക​സ​ന​ഫ​ണ്ടി​ൽ ഏ​ക​ദേ​ശം 28 കോ​ടി​യു​ടെ ന​ഷ്ടം സം​ഭ​വി​ക്കും. അ​ത്ത​ര​ത്തി​ൽ ജി​ല്ല​യി​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ ആ​ക​മാ​നം നോ​ക്കി​യാ​ൽ വി​ക​സ​ന രം​ഗ​ത്ത് കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണ് ജി​ല്ല​ക്കു​ണ്ടാ​കു​ക. മേ​ഖ​ല തി​രി​ച്ചു നോ​ക്കി​യാ​ൽ മാ​ത്ര​മാ​ണ് ന​ഷ്ട​ത്തി​ന്റെ ആ​ഘാ​തം ശ​രി​യാ​യി മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളു.

ഇ​നി ഇ​തി​ൽ​നി​ന്ന് ക​ര​ക​യ​റ​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​ർ അ​ടു​ത്ത വ​ർ​ഷം സ്പി​ൽ ഓ​വ​ർ തു​ക പൂ​ർ​ണ​മാ​യും അ​നു​വ​ദി​ക്ക​ണം. അ​ത്ത​ര​ത്തി​ൽ ചെ​യ്യാ​റി​ല്ല എ​ന്ന് മാ​ത്ര​മ​ല്ല സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ മൂ​ലം അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷം നി​ല​വി​ൽ ഈ ​വ​ർ​ഷം ല​ഭി​ച്ച ഫ​ണ്ടി​ൽ നി​ന്നും കു​റ​വ് ല​ഭി​ക്കാ​നേ സാ​ധ്യ​ത​യു​ള്ളൂ.

Tags:    
News Summary - Plan share utilization- District not even attend half

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.