തൃശൂർ: ചൊവ്വാഴ്ച നിശ്ചയിച്ച പ്ലസ് വൺ മാതൃക പരീക്ഷയുടെ ചോദ്യപേപ്പർ ഹയർസെക്കൻഡറി വെബ്സൈറ്റിൽ ഇടാൻ വൈകി. മാത്രമല്ല മറ്റു സ്വകാര്യ േബ്ലാഗുകളിലും സ്വകാര്യ ഓൺലൈൻ സൈറ്റുകളിലും ലഭിച്ചതിൽ ദുരൂഹതയെന്ന് ആരോപണം. ചൊവ്വാഴ്ച രാവിലെ 9.30ന് ആരംഭിക്കേണ്ടിയിരുന്ന പ്ലസ് വൺ മാതൃക പരീക്ഷയുടെ ചോദ്യക്കടലാസ് രാവിലെ 9.50 വരെയും ഔദ്യോഗിക പോർട്ടലിൽ ലഭിക്കാഞ്ഞത് വിദ്യാർഥികളെ ആശങ്കയിലാക്കി. അതേസമയം, രാവിലെ 9.25 മണി മുതൽതന്നെ ചില അധ്യാപകർ വഴിയും സ്വകാര്യ ഓൺലൈൻ പ്ലാറ്റ്ഫോം വഴിയും ചോദ്യങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
പരീക്ഷ തുടങ്ങും മുമ്പ് ഒൗദ്യോഗിക വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാമെന്നാണ് അറിയിച്ചിരുന്നത്. ഔദ്യോഗിക സംവിധാനത്തിന് വെളിയിലൂടെ ചോദ്യക്കടലാസ് പ്രചരിപ്പിക്കപ്പെട്ടത് ഗുരുതര വീഴ്ചയാണെന്ന് ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാണിച്ചു. വിദ്യാഭ്യാസ വകുപ്പിൽ ബാഹ്യ ശക്തികളുടെ അനധികൃത ഇടപെടലിെൻറ വ്യക്തമായ തെളിവാണിത്. പൊതു പരീക്ഷയിലും ഇത്തരം ഇടപെടലുകളും അട്ടിമറി സാധ്യതയും ഒഴിവാക്കാനായി ഇപ്പോഴുണ്ടായ വീഴ്ചയിൽ കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകണമെന്ന് എഫ്.എച്ച്.എസ്.ടി.എ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
ഫെഡറേഷൻ ജില്ല ചെയർമാൻ കെ.എ. വർഗീസ് അധ്യക്ഷത വഹിച്ചു. കൺവീനർ പി.വി. വേണുഗോപാലൻ, വൈസ് ചെയർമാൻ എൻ.പി. ജാക്സൺ, ട്രഷറർ സാലിഹ് പുലിയഞ്ഞാലിൽ സംസ്ഥാന ജില്ല നേതാക്കളായ ഡോ. മഹേഷ് ബാബു, ഡോ. അബി പോൾ, ജീലാ ബീഗം, മർഫിൻ ടി. ഫ്രാൻസിസ്, നീൽ ടോം, സന്തോഷ് ടി. ഇമ്മട്ടി, കെ.പി. ലിയോ, സി.എം. അനന്തകൃഷ്ണൻ, സി.പി. ജോബി, സുനിത നായർ, അജിത് പോൾ, ഷാജു കെ. ഡേവീസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.