തൃ​ശൂ​ര്‍ പ്ര​സ്‌ ക്ല​ബ് ഫു​ട്‌​ബാ​ള്‍ ടൂ​ര്‍ണ​മെ​ന്റി​ല്‍ വി​ജ​യി​ക​ളാ​യ ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ ടീ​മി​ന് മ​ന്ത്രി കെ. ​രാ​ജ​നും എ​സ്.​പി ഐ​ശ്വ​ര്യ​ഡേ​ങ്റേ​യും ചേ​ര്‍ന്ന് ട്രോ​ഫി സ​മ്മാ​നി​ക്കു​ന്നു

പ്രസ്‌ ക്ലബ് ഫുട്‌ബാള്‍: ഐ.എം.എ ജേതാക്കള്‍

തൃശൂര്‍: ലോകകപ്പ് ആവേശത്തിന് തിരികൊളുത്തി തൃശൂര്‍ പ്രസ്‌ ക്ലബ് നടത്തിയ ഫുട്‌ബാള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) ജേതാക്കളായി. കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആരോഗ്യ വകുപ്പിനെ പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്.

വിജയികള്‍ക്ക് മന്ത്രി കെ. രാജനും ജില്ല റൂറല്‍ പൊലീസ് മേധാവി ഐശ്വര്യ ദോങ്റേയും ചേര്‍ന്ന് ട്രോഫി സമ്മാനിച്ചു. മത്സരത്തിന് ആവേശമായി ചേംബര്‍ ഓഫ് കോമേഴ്‌സ് വനിത വിഭാഗം അവതരിപ്പിച്ച സൂംബ ഫിറ്റ്‌നസ് നൃത്തം ആകര്‍ഷകമായി. മാധ്യമസ്ഥാപനങ്ങള്‍ തമ്മില്‍ നേരത്തേ നടത്തിയ ടൂര്‍ണമെന്റില്‍ വിജയിച്ച എഫ്‌.സി മീഡിയക്കും റണ്ണേഴ്‌സ് അപ്പായ മാതൃഭൂമിക്കും ട്രോഫികള്‍ സമ്മാനിച്ചു.

സ്‌പോണ്‍സര്‍ കെ.എം.പി കണ്‍സള്‍ട്ടന്റ്‌സ് എം.ഡി കെ.എം പരമേശ്വരന്‍, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ആര്‍. സാംബശിവന്‍, സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിൽ അംഗം ഡേവിസ് മൂക്കന്‍, 2018ല്‍ സന്തോഷ് ട്രോഫി നേടിയ കേരള ടീം ക്യാപ്റ്റന്‍ രാഹുല്‍ രാജ്, എഫ്‌.സി കേരള മാനേജര്‍ കെ.എ. നവാസ്, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത എന്നിവര്‍ സംസാരിച്ചു. ജില്ല പ്രസിഡന്റ് ഒ. രാധിക, സ്‌പോര്‍ട്‌സ് കമ്മിറ്റി കോഓഡിനേറ്റര്‍ ബി. സതീഷ്, കണ്‍വീനര്‍ ടി.ഡി. മനോജ്, ഒ.കെ. സജിത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റോമ മന്‍സൂര്‍, ശ്രീലക്ഷ്മി, ഷീമ എന്നിവരാണ് സൂംബ നൃത്തം അവതരിപ്പിച്ചത്. തൃശൂര്‍ കോര്‍പറേഷന്‍, റവന്യു വകുപ്പ്, ആരോഗ്യ വകുപ്പ്, പ്രസ്‌ക്ലബ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ബാര്‍ അസോസിയേഷന്‍, ഐ.എം.എ, ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്നീ ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്.

Tags:    
News Summary - Press Club Football-IMA Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.