വരന്തരപ്പിള്ളി കരയാംപാടം പാടശേഖരം വെള്ളത്തില്‍ മുങ്ങിയനിലയില്‍

കണ്ണീർ കായലായി കരയാംപാടം

ആമ്പല്ലൂര്‍: ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയില്‍ വരന്തരപ്പിള്ളി പഞ്ചായത്തിലെ നെല്ലറ എന്നറിയപ്പെടുന്ന കരയാംപാടം പാടശേഖരം വെള്ളത്തില്‍ മുങ്ങി. 60 ഓളം ഏക്കര്‍ സ്ഥലത്തെ കൃഷിയാണ് വെള്ളം മുങ്ങി നശിച്ചത്. നൂറ് ഏക്കറുള്ള പാടശേഖരത്തിന്‍റെ ഭൂരിഭാഗവും വെള്ളത്തിനടിയിലായി.

വിതച്ച വിത്തും നട്ടിരുന്ന ഞാറും ഒലിച്ചുപോയതായി കര്‍ഷകര്‍ പറഞ്ഞു. 70 ഓളം കര്‍ഷകരാണ് ഇവിടെ കൃഷിയിറക്കിയിരുന്നത്. സമീപത്തെ തോടുകള്‍ കരകവിഞ്ഞാണ് പാടശേഖരത്തിലേക്ക് വെള്ളം കയറിയത്. മഴ ശക്തമായി തുടര്‍ന്നാല്‍ ശേഷിക്കുന്ന കൃഷിയും നശിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. കൃഷി വകുപ്പ് അധികൃതര്‍ക്ക് പാടശേഖര സമിതി പരാതി നല്‍കി.

Tags:    
News Summary - heavy crop lose in karayampadam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.