വടക്കാഞ്ചേരി: മഴക്കാറ് വന്ന് മാനം കറുത്താൽ രാമാത്തയുടെ നെഞ്ച് പിടക്കും. ഇടിഞ്ഞുവീഴാറായ വീട്ടിൽ ദുരിതജീവിതം നയിച്ച് വയോധിക.തെക്കുംകര പഞ്ചായത്തിലെ വെടിപ്പാറ കോളനി നിവാസി പരേതനായ ദ്വരസ്വാമിയുടെ ഭാര്യ രാമാത്തയാണ് (73) ചോർന്നൊലിക്കുന്ന ഒറ്റമുറി വീട്ടിൽ സങ്കടക്കടലിൽ കഴിയുന്നത്. മേൽക്കൂരയിലെ പട്ടികകൾ ചിതലെടുത്ത് ഓടുകൾ ഇളകി മാറിയ നിലയിലാണ്.
മൺകട്ടകളാൽ നിർമിച്ച ചുവരുകൾ വിണ്ടുകീറി ഏതു നിമിഷവും തകരുമെന്ന അവസ്ഥയാണ്. കട്ടിലക്ക് മുകൾ ഭാഗത്തുള്ള ചുമർ ഇടിഞ്ഞു വീണിട്ട് കാലമേറെയായി. ജനലിനും മറ്റും വാതിലുകൾ പോലുമില്ല. മേൽക്കൂരയുടെ പല ഭാഗങ്ങളും ടാർപോളിൻ ഷീറ്റ് കഷണങ്ങൾ വെച്ചാണ് മറച്ചത്. വയോധികയും അവിവാഹിതനായ ഏകമകൻ ഉണ്ണികൃഷ്ണനും (45) ആണ് വീട്ടിൽ താമസം. കൂലിപ്പണിക്കാരനായ യുവാവിന് ലോക് ഡൗണിനെത്തുടർന്ന് വരുമാനം നിലച്ചതും വെല്ലുവിളിയായി.ദുരന്തമൊഴിവാക്കാൻ ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിക്കുകയോ ഭവനമൊരുക്കി നൽകുകയോ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.