മാള: ഓടിക്കൊണ്ടിരിക്കുന്ന വണ്ടികൾ പൊളിക്കാനയച്ച് മാള കെ.എസ്.ആർ.ടി.സി ഡിപ്പോ. ബുധനാഴ്ച രാവിലെ മൂന്ന് ബസുകൾ പൊളിക്കാനായി എടപ്പാളിലെ ഗാരേജിലേക്ക് മാറ്റി.
കട്ടപ്പുറത്തുള്ള ബസുകൾക്ക് സ്പെയർ പാർട്സ് വാങ്ങുന്നത് ഒഴിവാക്കാനുള്ള മാനേജ്മെൻറ് നിർേദശത്തെ തുടർന്നാണിത്. ഇതോടെ ഇതുവരെ 17 ബസുകൾ ഡിപ്പോയിൽ ഇല്ലാതായി. നേരത്തേ ഡിപ്പോയിൽ 55 സർവിസുകൾ ഉണ്ടായിരുന്നു. ഇതിപ്പോൾ 45 ആയി. കഴിഞ്ഞ ദിവസം വരെ സർവിസ് നടത്തിയ ബസുകളാണ് പൊളിക്കാൻ നൽകിയതെന്ന് ജീവനക്കാർ പറയുന്നു.
കോവിഡ് മൂലം സർവിസ് കുറച്ചതിന് പുറമെയാണ് ഈ നടപടി. സംസ്ഥാനത്ത് നല്ല കലക്ഷൻ ഉണ്ടായിരുന്ന ഡിപ്പോയായിരുന്നു മാള. അതേസമയം, സംസ്ഥാനത്ത് ഇത്തരത്തിൽ 2800 ബസുകൾ പൊളിക്കാൻ നിർദേശമുണ്ട്. എന്നാൽ, ഓടിക്കൊണ്ടിരിക്കുന്ന വണ്ടികൾ ഇത്തരത്തിൽ അയക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.