1. സത്താർ ആദൂർ 2. ഗിന്നസ് ബുക്ക്‌ 2020 ചൈനീസ് എഡിഷൻ പേജ്

ഗിന്നസ് ബുക്കിന്‍റെ ചൈനീസ് എഡിഷനിൽ ഇടം നേടി സത്താർ ആദൂർ

എരുമപ്പെട്ടി: കുഞ്ഞു പുസ്​തകങ്ങളിലൂടെ ഗിന്നസ് റെക്കോഡ് നേടിയ സത്താർ ആദൂർ ഗിന്നസ് ബുക്കി​െൻറ ചൈനീസ് എഡിഷനിലും ഇടം നേടി. ഒരു സെൻറിമീറ്ററിനും അഞ്ച്​ സെൻറിമീറ്ററിനും ഇടയിലുള്ള 3137 കുഞ്ഞുപുസ്​തകങ്ങൾ ഉണ്ടാക്കിയാണ് സത്താർ ആദൂർ ഗിന്നസ് വേൾഡ് റെക്കോഡ്​ നേടിയത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗിന്നസ് ബുക്ക്‌ 2020 ചൈനീസ് എഡിഷനിലും സത്താർ ഇടം നേടി. സാഹിത്യ പ്രവർത്തനം നടത്തി ഗിന്നസ് നേടുന്ന ആദ്യത്തെ ഏഷ്യക്കാരനായി മാറിയ സത്താർ കഴിഞ്ഞ വർഷം ഗിന്നസ് ബുക്കി‍െൻറ ഇംഗ്ലീഷ് പതിപ്പിൽ ഇടം പിടിച്ചിരുന്നു.

ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനെ തുടർന്ന് ടിക് ടോക്ക്, പബ്​ജി പോലുള്ള നിരവധി ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ച സാഹചര്യത്തിലും ചൈനയിൽ പ്രസിദ്ധീകരിച്ച ഗിന്നസ് ബുക്കിൽ ഇടം നേടിയതി‍െൻറ ആഹ്ലാദത്തിലാണ് ഗിന്നസുകാരുടെ സംഘടനയായ എ.ജി.ആർ.എച്ചി‍െൻറ സംസ്ഥാന സെക്രട്ടറി കൂടിയായ ഗിന്നസ് സത്താർ ആദൂർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.