മുളങ്കുന്നത്തുകാവ്: തൃശൂർ ഗവ. മെഡിക്കൽ കോളജിൽ മൃതദേഹങ്ങൾ സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തി. മൃതദേഹങ്ങൾ സ്വീകരിച്ച് സൂക്ഷിക്കാനുള്ള സ്ഥലപരിമിതി മൂലം മെഡിക്കൽ കോളജിലെ അനാട്ടൊമി വിഭാഗത്തിൽ പുതുതായി മൃതദേഹങ്ങൾ സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തിയതായി പ്രിൻസിപ്പൽ അറിയിച്ചു.
അനാട്ടമി വിഭാഗത്തിലെ കഡാവർ ടാങ്കുകളിൽ നിലവിൽ 27 മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലസൗകര്യമാണുള്ളത്. 27 മൃതദേഹങ്ങൾ അവിടെ സൂക്ഷിച്ചിട്ടുണ്ട്. കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ വർഷം പ്രവേശനം നേടിയ എം.ബി.ബി.എസ്, ബി.ഡി.എസ് വിദ്യാർഥികളുടെ മൃതദേഹ പഠനം പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.
ഈ വർഷത്തെ വിദ്യാർഥി പ്രവേശനം നടക്കാത്തതിനാൽ പുതിയ വിദ്യാർഥികൾക്കുള്ള മൃതദേഹ പഠനവും തുടങ്ങാൻ സാധിച്ചിട്ടില്ല. അതിനാൽ എല്ലാ മൃതദേഹങ്ങളും ടാങ്കിൽത്തന്നെ സൂക്ഷിച്ചുവെക്കേണ്ട സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ രജിസ്റ്റർ ചെയ്ത വ്യക്തികൾ മരണപ്പെട്ടാൽ മൃതദേഹങ്ങൾ സ്വീകരിച്ചുസൂക്ഷിക്കാൻ സ്ഥലപരിമിതി ഉണ്ടെന്ന്് പ്രിൻസിപ്പൽ പത്രക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.