മാള: ടൗണിൽ തെരുവുനായ്ക്കൾ ഭീഷണി ആവുന്നു. ഇരുചക്ര വാഹനയാത്രക്കാരും കാൽനടക്കാരും ഭയപ്പാടിലാണ്.
സന്ധ്യക്കുശേഷം കെ.കെ റോഡ് ഇവയുടെ വിഹാരകേന്ദ്രമാണ്. വലിയപറമ്പ് ജങ്ഷനിലൂടെ രാത്രി തനിച്ച് പോകാൻ ഭയപ്പെടുംവിധം ഇവ കൂട്ടത്തോടെ ഉണ്ടാകും. മാംസ വിൽപനശാലകളെ ചുറ്റിപ്പറ്റിയാണ് നായ്ക്കൾ തമ്പടിക്കുന്നത്. ഇരുചക്ര വാഹനങ്ങളുടെ കുറുകെ ചാടിയുള്ള അപകടം പതിവാണ്. ടൗണിൽനിന്ന് ഇവ സംഘമായി ആളുകൾ താമസിക്കുന്ന സ്ഥലങ്ങളിലേക്കും എത്തുന്നുണ്ട്.
അധികൃതരോട് പരാതി പറഞ്ഞിട്ട് ഫലമില്ലെന്ന് ആക്ഷേപമുണ്ട്. അന്നമനട, പൊയ്യ, മാള പഞ്ചായത്തുകളിൽ തെരുവുനായ്ക്കൾ കൂടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.