ബുറൈദ: രണ്ടു മാസം മുമ്പ് സൗദിയിൽ നിര്യാതയായ തൃശൂർ അഞ്ചേരി ജി.ടി നഗർ മൂലൻസ് ഹൗസിൽ വർഗീസിെൻറ ഭാര്യ ഷീബ വർഗീസിെൻറ (46) മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും. പുലർച്ചെ മൂന്നിന് എമിറേറ്റ്സ് എയർലൈൻ വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും. ആറു വർഷമായി സമാമ കോൺട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരിയായിരുന്നു. വിനീഷ്, വിനയ എന്നിവർ മക്കളാണ്.
കമ്പനി അധികൃതരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ കാലതാമസം നേരിടേണ്ടിവന്നു. മൃതദേഹം നാട്ടിലയക്കാനുള്ള രേഖകളെല്ലാം സാമൂഹിക പ്രവർത്തകർ ശരിയാക്കിനൽകിയിട്ടും വൈകിയപ്പോൾ ഇന്ത്യൻ എംബസിയുടെ അനുമതിയോടെ സാമൂഹിക പ്രവർത്തകർ രണ്ടു തവണ സൗദി പൊലീസിൽ പരാതിപ്പെട്ടിരുന്നു.
ബുറൈദയിലെ സാമൂഹിക പ്രവർത്തകൻ സലാം പറാട്ടി, റിയാദിലെ ന്യൂഏജ് ഇന്ത്യ സാംസ്കാരികവേദി ജീവകാരുണ്യ വിഭാഗം കൺവീനർ എം. സാലി ആലുവ, മിഥുൻ എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. കേരള പ്രവാസി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. സുനീറാണ് ഈ വിഷയം സാമൂഹിക പ്രവർത്തകരുടെ ശ്രദ്ധയിൽപെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.